മിസ് ഇന്ത്യ റണ്ണറപ്പായി ഓട്ടോറിക്ഷക്കാരന്റെ മകൾ - മന്യ സിംഗ്.

ഉത്തർപ്രദേശിലെ ഗുഷി നഗറിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളാണ് മന്യ.

ഹോട്ടലിൽ പാത്രങ്ങൾ കഴുകിയും,  കോൾ സെന്റ റിൽ ജോലിചെയ്തും,  കഠിനപ്രയത്നത്തിലൂടെ മിസ്സ് ഇന്ത്യ റണ്ണറപ്പായി മന്യ സിംഗ്. ഉത്തർപ്രദേശിലെ ഗുഷി നഗറിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളാണ് മന്യ. മിസ് ഇന്ത്യ വേദി വരെ നടന്നുകയറിയത് കഠിനമായ ജീവിത പാതയിലൂടെയാണ്.സ്വന്തം ജീവിതകഥയിൽ മന്യ  തന്നെ പറയുന്നത് ഇങ്ങനെയാണ്... "ഭക്ഷണവും, ഉറക്കവും ഇല്ലാതെ എത്രയോ രാത്രികൾ കഴിച്ചുകൂട്ടി.

വണ്ടിക്കൂലി ലഭിക്കാൻ എത്രയോ കിലോമീറ്റർ നടന്നു.പാവപ്പെട്ട ഒരു ഓട്ടോഡ്രൈവറുടെ മകൾ എന്ന നിലയിൽ എനിക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞില്ല.പതിനാലാം വയസ്സിൽ വിട്ടു ഇറങ്ങി ജോലിക്ക്  പോകേണ്ടി വന്നു. വൈകിട്ട് ഹോട്ടലിൽ പാത്രങ്ങൾ കഴുകി, രാത്രി കോൾ സെന്ററിൽ  ജോലി ചെയ്തതാണ് പഠിക്കാനുള്ള പണംഉണ്ടാക്കിയത്. അമ്മയുടെ അവസാന തരി സ്വർണം പണയം വച്ചാണ് ഡിഗ്രിപരീക്ഷയ്ക്ക് ഫീസ് അടച്ചത്.പക്ഷേ എന്റെ ചോരയും, കണ്ണീരും ആത്മാവിന് ഭക്ഷണമായി വലിയ സ്വപ്നങ്ങൾ കാണാൻ ഞാൻ ധൈര്യം കാട്ടി.

 അങ്ങനെ മിസ്സ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചത്, എന്റെ അച്ഛനെയും, അമ്മയെയും,  സഹോദരനെയും കൈപിടിച്ചുയർത്താൻ എനിക്ക് വേദിയായി.സ്വപ്നം കാണാനും അതിനായി ആത്മാർത്ഥമായി പരിശ്രമിക്കാനും കഴിഞ്ഞാൽ നമ്മെ ആർക്കും തടഞ്ഞുനിർത്താൻ  ആവില്ല " എന്നും മന്യ  സിംഗ് പറയുന്നു.മിസ് ഇന്ത്യ കിരീടം നേടിയത് തെലുങ്കാനയുടെ മാനസ വാരണസി ആണ്.

  മിസ് ഗ്രാൻഡ് ഇന്ത്യ ഹരിയാനയുടെ മനിക ഷീകന്ദ് ആണ്. മിസ് റണ്ണറപ്പായി ഉത്തർപ്രദേശിനെ നമ്മുടെ മന്യ  സിങും. മന്യ  സിംഗിനെ പ്രശസ്തയാക്കിയത് സാധാരണ ഓട്ടോ ഡ്രൈവറുടെ മകൾ ആയത് എന്നതിലുപരി, കഠിനപ്രയത്നത്തിലൂടെ ജീവിത വിജയം കണ്ടെത്തിയവൾ എന്ന് ജീവിത കഥ കൂടി ഉള്ളതുകൊണ്ടാണ്. കഠിന പരിശ്രമത്തിലൂടെ ജീവിതവിജയം നേടിയെടുക്കാമെന്ന് മിസ്സ് റണ്ണറപ്പായ മന്യ യുടെ ജീവിതകഥയുടെ മനസ്സിലാക്കാവുന്നതാണ്.


'സത്യമേവ ജയതേ'-ഡിജിറ്റല്‍ മീഡിയാ ലിറ്ററസിക്യാമ്ബെയിന് തുടക്കമായി!!

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like