തുഞ്ചൻ സ്മാരക പ്രബന്ധമത്സരത്തിന് രചനകൾ ക്ഷണിക്കുന്നു.
- Posted on December 23, 2025
- News
- By Goutham prakash
- 53 Views
കേരള സാഹിത്യ അക്കാദമിയുടെ 2025-ലെ തുഞ്ചൻ സ്മാരക പ്രബന്ധ മത്സരത്തിന് രചനകൾ ക്ഷണിക്കുന്നു. ‘അധ്യാത്മരാമായണം: ഭാവവും ഭാഷയും’ എന്നതാണ് വിഷയം. രചനകൾ 30 പേജിൽ കുറയാതെ മലയാളം യൂണിക്കോഡിൽ ടൈപ്പ് ചെയ്തതായിരിക്കണം. കൈയ്യെഴുത്തുപ്രതി സ്വീകരിക്കുന്നതല്ല. ഏതു പ്രായത്തിലുളളവർക്കും രചനകൾ അയയ്ക്കാം. ഒരു തവണ പുരസ്കാരം ലഭിച്ചവർ മത്സരത്തിൽ പങ്കെടുക്കുവാൻ പാടുളളതല്ല. 5000/- രൂപയും സാക്ഷ്യപത്രവുമാണ് മികച്ച പ്രബന്ധത്തിനുളള പുരസ്കാരം. പ്രബന്ധരചയിതാക്കൾ പേരും പൂർണ്ണവിലാസവും ഫോൺ നമ്പറും മറ്റൊരു പേജിൽ എഴുതി പ്രബന്ധത്തോടൊപ്പം സമർപ്പിക്കണം. പ്രബന്ധങ്ങൾ 2026 ഫെബ്രുവരി 6-നു മുമ്പ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, പാലസ് റോഡ്, തൃശൂർ-680020 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖാന്തിരമോ ലഭിക്കണം. ഫോൺ - 0487-2331069.
