വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷങ്ങൾക്ക് തമിഴ്നാട് മുഖ്യമന്ത്രിയെ കേരളം ക്ഷണിച്ചു

  • Posted on March 22, 2023
  • News
  • By Fazna
  • 66 Views

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി  എം കെ സ്റ്റാലിനെ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള മുഖ്യമന്ത്രി  പിണറായി വിജയന്‍റെ ക്ഷണപത്രം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ കൈമാറി. ചെന്നൈയില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് സ്റ്റാലിനെ പരിപാടിയിലേക്ക് മന്ത്രി സജി ചെറിയാന്‍ ക്ഷണിച്ചത്. ഏപ്രില്‍ 1 ന് വൈക്കത്ത് വെച്ച് നടക്കുന്ന ശതാബ്ദിയാഘോഷങ്ങളില്‍ ഉദ്ഘാടകനായി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം എം കെ സ്റ്റാലിനും പങ്കെടുക്കും. സന്ദര്‍ശനത്തില്‍ മന്ത്രിക്കൊപ്പം പ്രൈവറ്റ് സെക്രട്ടറി മനു സി പുളിക്കല്‍, നോര്‍ക്ക ചെന്നൈ ഡെവലപ്മെന്റ് ഓഫീസര്‍ അനു.പി ചാക്കോ എന്നിവരും കൂടെയുണ്ടായിരുന്നു.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like