കണ്ണൂരില്‍ ഓടികൊണ്ടിരുന്ന കാര്‍ കത്തി പൂര്‍ണ ഗര്‍ഭിണിയടക്കം രണ്ടു പേര്‍ വെന്ത് മരിച്ചു

കണ്ണൂർ ഓടിക്കൊണ്ടിരുന്ന കാർ കത്തി കുറ്റ്യാട്ടൂർ സ്വദേശി റീഷ (26), ഭർത്താവ് പ്രജിത്ത് (32) എന്നിവർ മരിച്ചു . വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് പോകും വഴിയാണ് അപകടത്തില്‍പ്പെട്ടത്. മുന്‍ സീറ്റിലിരുന്നവരാണ് വെന്തു മരിച്ചത്. കാറിന്റെ പുറകിലിരുന്ന നാലുപേരെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ആറു പേരാണ് കാറില്‍ ഉണ്ടായിരുന്നത്.

പ്രിജിത്ത് ആയിരുന്നു വണ്ടി ഓടിച്ചത്. റീഷയും കാറിന്റെ മുൻസീറ്റിലായിരുന്നു. പുറകിലുണ്ടായിരുന്ന മൂന്ന് പേരെ ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടുത്തി. മുൻവാതിലുകൾ തുറക്കാൻ കഴിയാത്തതിനാൽ രണ്ട് പേരേയും പുറത്തിറക്കാനായില്ല. നാട്ടുകാരുടെ കൺമുന്നിൽവെച്ച് വെന്ത് മരിക്കുകയായിരുന്നു.

പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കാൻ കുറ്റ്യാട്ടൂരിൽ നിന്നും പുറപ്പെട്ടതായിരുന്നു. വിവരം അറിഞ്ഞ ഉടനെ ഫയർ ഫോഴ്സ് എത്തി തീ പൂർണ്ണമായും അണച്ച് പ്രിജിത്തിനേയും റീഷയേയും പുറത്തെടുത്തുവെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.അതേസമയം കാറിന്റെ എഞ്ചിൻഭാഗത്ത് കാര്യമായി തീപിടിച്ചിട്ടില്ല.

ഓടികൊണ്ടിരിക്കെ കാറിന്റെ മുന്‍പിന്‍ പെട്ടന്ന് തീപിടിക്കുകയായിരുന്നു. പെട്ടന്ന് തന്നെ കാറിന് പൂര്‍ണമായും തീപിടിക്കുകയായിരുന്നു. മുന്‍പില്‍ ഇരുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്തതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപമാണ് അപകടം ഉണ്ടായത്.


പ്രത്യേക ലേഖിക

Author
Citizen Journalist

Goutham prakash

No description...

You May Also Like