ഡിഗ്രീകൾ വാരിക്കൂട്ടി ഡോക്ടർ കെ എസ് ട്രീസ ലോക ശ്രദ്ധ ആകർഷിക്കുന്നു..

ഇന്ത്യയിൽ 12പോസ്റ്റ്‌ ഗ്രാജുവേറ്റ് ഡിഗ്രികളും ഡിപ്ലോമയും ഒരേപോലെ കരസ്തമാക്കിയ യൂണിവേഴ്സൽ റെക്കോർഡ് ഫോറം അംഗീകരിച്ച  ആദ്യത്തെ വനിതയാണ്  ഡോക്ടർ കെ എസ് ട്രീസ

ഇന്ത്യയിൽ 12പോസ്റ്റ്‌ ഗ്രാജുവേറ്റ് ഡിഗ്രികളും ഡിപ്ലോമയും ഒരേപോലെ കരസ്തമാക്കിയ യൂണിവേഴ്സൽ റെക്കോർഡ് ഫോറം അംഗീകരിച്ച  ആദ്യത്തെ വനിതയാണ്  ഡോക്ടർ കെ എസ് ട്രീസ.ലോകമാധ്യമങ്ങളിൽ ട്രീസയയുടെ ഈ വിജയം വാർത്തയായിരിക്കുകയാണ്.വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നും വിവിധ വിഷയങ്ങളിൽ ട്രീസ എന്ന കോഴിക്കോട് സ്വദേശിനി പിജി  കോഴ്സുകൾ ചെയ്തു.ഇംഗ്ലീഷ്, സംസ്‌കൃതം തുടങ്ങിയവയിൽ  ബിരുദാനന്ദര ബിരുദവും സംഗീതത്തിലെ വിവിധ തലങ്ങൾ,ഭരതനാട്യം, യോഗ, സോഷ്യയോളജി പബ്ലിക് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ കോഴ്സുകളായിരുന്നു അവർ തിരഞ്ഞെടുത്തത്. ഈ ബഹുമുഖ പ്രതിഭ  നോവലുകളെയും കഥകളെയും അടിസ്ഥാനമാക്കി ഒരു പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്.ഇപ്പോളിവർ മറ്റൊരു നോവലിന്റെ പണിപ്പുരയിലുമാണ്.

30വർഷത്തോളം കോഴിക്കോട് ഗേൾസ് ഹൈയർ സെക്കന്ററി സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ടിച്ച ഇവർ ഇപ്പോൾ ബാബുരാജ് മെമ്മോറിയാൽ മ്യൂസിക് അക്കാദമിൽ പ്രിൻസിപ്പൽ ആണ്.റിട്ടയേർഡ് സെൻട്രൽ എക്സൈസ് കമ്മീഷണർ പിസി സ്കാറിയ ആണ് ട്രീസയുടെ ഭർത്താവ്.

Author
ChiefEditor

enmalayalam

No description...

You May Also Like