"പഴശ്ശിരാജ ട്രയാത്തലോൺ "
കേരള ട്രയാത്തലോൺ അസോസിയേഷന്റേയും വയനാട് ജില്ലാ ട്രയാത്തലോൺ അഡ്ഹോക്ക് കമ്മിറ്റിയുടെയും നേതൃത്വത്തിൽ വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റേയും, വയനാട് ഡി.റ്റി. പി.സി യുടെയും സഹകരണത്തോടെ ലോക ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി "പഴശ്ശിരാജ ട്രയാത്തലോൺ " എന്ന പേരിൽ ഒരു സ്പ്രിന്റ് ട്രയാത്തലോൺ മത്സരം നടത്തി.
കേരള ട്രയാത്തലോൺ അസോസിയേഷന്റേയും വയനാട് ജില്ലാ ട്രയാത്തലോൺ അഡ്ഹോക്ക് കമ്മിറ്റിയുടെയും നേതൃത്വത്തിൽ വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷന്റേയും, വയനാട് ഡി.റ്റി. പി.സി യുടെയും സഹകരണത്തോടെ ലോക ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി "പഴശ്ശിരാജ ട്രയാത്തലോൺ " എന്ന പേരിൽ ഒരു സ്പ്രിന്റ് ട്രയാത്തലോൺ മത്സരം നടത്തി. മാനന്തവാടി പഴശ്ശി പാർക്കിൽ നിന്നും ആരംഭിച്ച് കാട്ടി കുളത്ത് പോയി പഴശ്ശി പാർക്കിൽ എത്തുന്ന രീതിയിലായിരുന്നു മത്സരം.
750 മീറ്റർ നീന്തൽ , 20 കിലോ മീറ്റർ സൈക്ലിംഗ്, 5 കിലോമീറ്റർ ഓട്ടം എന്നതായിരുന്നു മത്സരം. ദേശീയ ട്രയാത്ത ലോൺ മത്സരത്തിന് യോഗ്യത നേടിയ താരങ്ങൾ ഉൾപെടെ 20 ൽ അധികം താരങ്ങൾ പങ്കെടുത്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഫ്ലാഗ് ഓഫ് ചെയ്തു. സ്പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ സ്വാഗതം പറഞ്ഞു. ട്രയാത്ത ലോൺ ജില്ലാ പ്രസിഡണ്ട് ഗോപകുമാർ വർമ്മ അദ്ധ്യക്ഷത വഹിച്ചു. ട്രയാത്ത ലോൺ സംസ്ഥാന സെക്രട്ടറി അജിത് കുമാർ വി ജി. മുഖ്യാതിഥിയായിരുന്നു. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം, ഡി റ്റി പി സി മാനേജർ ബിജു ജോസഫ് , ലൂക്കാ ഫ്രാൻസിസ് , യു .ഹരിദാസ് ,.ഷിനോജ് പി ,മയൂഖം പ്രഭാകരൻ, ഷബീർ എൻ.കെ, അരുൺ ടി.ജോസ് , ഷാർ മിളി, ദീപാ ഷാജി പുൽപ്പള്ളി, ഗിരീഷ് എന്നിവർ സംസാരിച്ചു.
കേരള ഫയർഫോഴ്സ്, ആരോഗ്യ വകുപ്പ്, പോലീസ് എന്നിവരുടെ സഹകരണത്തോടെ യാണ് മത്സരങ്ങൾ നടത്തിയത്.