വീട്ടിൽ പാർക്കിങ് സൗകര്യം ഇല്ലാത്തവർക്ക് പുതിയ വാഹനം വാങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തി കർണാടക സർക്കാർ

പാർക്കിംഗ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കടുത്ത നടപടിയുമായി സർക്കാർ. ബാംഗ്ലൂർ നഗരത്തിൽ സ്വന്തമായി പാർക്കിംഗ് സൗകര്യമില്ലാത്തവർ വാഹനം വാങ്ങേണ്ടതില്ലെന്ന് സർക്കാർ. പാർക്കിംഗ് സൗകര്യമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ സമർപ്പിക്കുന്നവർക്ക് മാത്രമേ വാഹനം വാങ്ങാൻ കഴിയുകയുള്ളൂ. റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു മൂലം യാത്രക്കാർക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളും ഗതാഗതക്കുരുക്കുകളും നിരവധിയാണ്. ഇത് ഒഴിവാക്കുന്നതിനായാണ് പുതിയ തീരുമാനവുമായി സർക്കാർ മുന്നോട്ട് വന്നത്. പച്ചക്കറി പലചരക്കു വാഹനങ്ങളുമായി നഗരത്തിന് പുറത്തു നിന്നെത്തുന്നവർ ട്രക്കുകളും ലോറികളും പൊതു നിരത്തിൽ നിർത്തിയിടാൻ പാടില്ല. മാർക്കറ്റുകളും അവയുടെ ഗോഡൗണുകളും നഗര പ്രാന്തപ്രദേശങ്ങളിലേക്ക് മാറ്റണം എന്നും നിർദ്ദേശമുണ്ട്.

ഇനിമുതൽ ബാംഗ്ലൂർ നഗരത്തിൽ പുതിയ വാഹനം വാങ്ങുന്നതിന് വീട്ടിൽ വാഹനം നിർത്താനുള്ള സൗകര്യം വേണമെന്ന് നിർദ്ദേശം. പാർക്കിങ് സൗകര്യം ഇല്ലാത്തവർക്ക് പുതിയ വാഹനം വാങ്ങുന്നതിന് വിലക്കേർപ്പെടുത്തുന്നതുൾപ്പെടെയുള്ള നിർദേശങ്ങളുമായി ബെംഗളൂരുവിന് പ്രത്യേക പാർക്കിങ് നയം വരുന്നു. മുൻപ് അർബൻ ലാൻഡ് ട്രാൻസ്പോർട്ട് ഡയറക്ടറേറ്റ് തയ്യാറാക്കിയ കരട് പാർക്കിങ് നയത്തിൽ ആവശ്യമായ മാറ്റങ്ങൾവരുത്തി മന്ത്രിസഭയുടെ അനുമതിക്ക് സമർപ്പിക്കാൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ചീഫ് സെക്രട്ടറി ടി.എം. വിജയ് ഭാസ്കറിന് നിർദേശം നൽകി. ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും കോർപ്പറേഷൻ, ബി.ഡി.എ. ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേർന്ന യോഗം പാർക്കിങ് നയത്തിന്റെ കരട്‌രേഖ കഴിഞ്ഞദിവസം ചർച്ചചെയ്തിരുന്നു.…

Author
ChiefEditor

enmalayalam

No description...

You May Also Like