ദേശീയ മൗണ്ടൻ സൈക്കിൾ ചാമ്പ്യൻ ഷിപ്പിൽ മൂന്നാം സ്ഥാനം നേടി വയനാട് സ്വദേശി ആൽബിൻ എൽദോ

ഹരിയാന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടൻ താരത്തിന് മെഡൽ നേട്ടം മാർച്ച് 28-30 തീയതികളിൽ ഹരിയാനയിൽ വെച്ച് നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാടൻ താരത്തിന് മികച്ച നേട്ടം. തൃക്കൈപ്പറ്റ നെല്ലാട്ടുകുടി എൽദോ ബിൻ സി ദമ്പതികളുടെ മകൻ ആൽബിൻ എൽദോ മൂന്നാം സ്ഥാനം നേടി. ജൂനീയർ മിക്സഡ് റിലേ മത്സരത്തിലാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. അണ്ടർ 18 വിഭാഗത്തിൽ എട്ടാം സ്ഥാനവും നേടി. വയനാടിനെ പ്രതിനിധീകരിച്ച് 7 സൈക്ലിംഗ് താരങ്ങൾ പങ്കെടുത്തു. വിജയി കൾക്ക് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷനും തൃക്കൈപ്പറ്റ പാരിജാതം സൈക്കിൾ ക്ലബ്ബും അനുമോദനങ്ങൾ അറിയിച്ചു .
സ്വന്തം ലേഖകൻ