കൽപ്പറ്റ നഗരസഭയിലെ ഭരണ സമിതിയുടെ നേതൃത്വത്തിൽ അഴിമതിയും സ്വജന പക്ഷപാതവും നടക്കുന്നുവെന്നാരോപിച്ച് ഡി.വൈ. എഫ്.ഐ.യുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തി.

കൽപ്പറ്റ നഗരസഭയിലെ ഭരണ സമിതിയുടെ നേതൃത്വത്തിൽ അഴിമതിയും സ്വജന പക്ഷപാതവും നടക്കുന്നുവെന്നാരോപിച്ച് ഡി.വൈ. എഫ്.ഐ.യുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫീസിലേക്ക് മാർച്ച് നടത്തി. ഡി.വൈ.എഫ്. എഫ്.ഐ. പ്രവർത്തകർ ഓഫീസിലേക്ക് കടക്കാതിരിക്കാൻ പോലീസ് ബാരിക്കേഡ് കെട്ടി മാർച്ച് തടഞ്ഞു .തുടർന്ന് പ്രവർത്തകർ ഓഫിസിന് മുമ്പിൽ ധർണ്ണ നടത്തി നിയമനങ്ങളിലടക്കം വൻ അഴിമതിയാണ് നടക്കുന്നതെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡണ്ട് കെ.എം ഫ്രാൻസിസ് പറഞ്ഞു. എം. പ്രഭാത് അധ്യക്ഷത വഹിച്ചു. പ്രമോദ് എം, അർജുൻ ഗോപാൽ, എം.കെ. റിയാസ്, പി കെ അബു, മെഹബൂബ് എന്നിവർ സംസാരിച്ചു . അഴിമതി ആരോപണത്തിൽ അന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു.