സാറാ ജോസഫിന് ആദരവുമായി സമാദാരണ സംഗമം തൃശൂരിൽ.
- Posted on April 03, 2025
- News
- By Goutham Krishna
- 50 Views

തൃശൂർ.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി സാറാ ജോസഫിന്റെ ആറ് പതിറ്റാണ്ട് നീണ്ട എഴുത്തു ജീവിതവും പോരാട്ടവു സാമൂഹിക - രാഷ്ട്രീയപ്രതിരോധവും ച൪ച്ച ചെയ്യുകയും ആഘോഷിക്കുകയും ചെയ്യുകയാണ്.
'സാറാ ജോസഫിന്റെ ലോകങ്ങൾ : ജീവിതം, എഴുത്ത്, പ്രതിരോധം' എന്നു പേരിട്ടിട്ടുള്ള ഈ പരിപാടി കേരള സാഹിത്യ അക്കാദമി ഹാളിൽ 2025 ഏപ്രിൽ 5 നും 6 നും നടക്കുന്നു. സമാദരണ സമ്മേളനം, സെമിനാറുകൾ, സ്നേഹഭാഷണങ്ങൾ, സാമൂഹിക രാഷ്ട്രീയ പ്രവ൪ത്തകരുടെ ഒത്തുചേരലുകൾ, കലാവതരണങ്ങൾ, ചിത്രരചനാ മത്സരം, ലേഖനരചനാ മത്സരം എന്നീ വിവിധ പരിപാടികളോടെയാണ് ടീച്ചറുടെ ജീവിതവും എഴുത്തും പ്രതിരോധവും സമഗ്രമായി ച൪ച്ച ചെയ്യുകയും ആദരിക്കുകയും ചെയ്യുന്നത്.
2025 ഏപ്രിൽ 5 ശനിയാഴ്ച രാവിലെ 10 മണിക്ക് കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ. സച്ചിദാനന്ദന്റെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം കന്നഡ എഴുത്തുകാരി ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യും. തെലുഗു എഴുത്തുകാരിയായ വോൾഗ മുഖ്യാതിഥിയാകും. എം.മുകുന്ദ൯, എ൯ എസ് മാധവ൯, എം.വി ശ്രേയാംസ്കുമാ൪, ശാരദക്കുട്ടി, ഖദീജ മുംതാസ്, കെ അജിത, ആസാദ്, പി ബാലചന്ദ്ര൯ എം.എൽ എ, പി.എ൯ ഗോപീകൃഷ്ണ൯, പെപ്പി൯ തോമസ്, ജീവ൯ കുമാ൪, ഒ പി സുരേഷ് എന്നിവ൪ സംസാരിക്കും.
ഞായറാഴ്ച വൈകീട്ട് 5 മണിക്കാണ് സമാദരണ സമ്മേളനം. പ്രൊഫ.കുസുമം ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തമിഴ് കവിയും എം പി യുമായ കനിമൊഴിയാണ് ഉദ്ഘാടക. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആ൪ ബിന്ദുവും മുഖ്യാതിഥികളാകും. സംസ്ഥാന റവന്യൂവകുപ്പ് മന്ത്രി കെ രാജ൯ ഉപഹാരം സമ്മാനിക്കും. മേയ൪ എം.കെ വ൪ഗീസ് പൊന്നാട അണിയിക്കും. കെ.കെ രമ, സി പി ജോൺ, നജ്മ തബ്ഷീറ, റഫീഖ് അഹമ്മദ് , വി എസ് പ്രി൯സ്, സി വി ബാലകൃഷ്ണ൯, ഡോ.പി വി കൃഷ്ണ൯നായ൪, ഷീബ അമീ൪, ബിന ആ൪ ചന്ദ്ര൯, ടി ഡി രാമകൃഷ്ണ൯, വി കെ ശ്രീരാമ൯, രാവുണ്ണി എന്നിവ൪ ആശംസകൾ നൽകും.
രണ്ടു ദിവസങ്ങളിലായി സാറാ ജോസഫിന്റെ കൃതികളെ ആസ്പദമാക്കി സെമിനാറുകൾ നടക്കും. സാറ ടീച്ചറുടെ സഹപ്രവ൪ത്തകരും വായനക്കാരും ശിഷ്യരും ഒത്തുചേരുന്ന സൗഹൃദ സംഗമവും മാനുഷിയുടെ തുട൪ച്ചകളെ സംബന്ധിച്ചുള്ള സെമിനാറും ശനിയാഴ്ച നടക്കും. കെ വേണു, പി ഗീത, ഡോ. ഏ കെ ജയശ്രീ, അഡ്വ.ഭദ്രകുമാരി, ഡോ.കെ.എം.ഷീബ, തുടങ്ങിയവ൪ പങ്കെടുക്കും. ഞായറാഴ്ച ഉച്ചയ്ക്ക് ചേരുന്ന ആക്ടിവിസ്റ്റുകളുടെ ഒത്തുചേരലിൽ അമ്മിണി കെ വയനാട് മോഡറേറ്ററാവും.
ഏപ്രിൽ 5 ന് ശനിയാഴ്ച വൈകീട്ട് 6.30 ന് സിറാജ് അമൽ ഗസൽ സന്ധ്യ അവതരിപ്പിക്കും. ടീച്ചറുടെ എല്ലാ പുസ്തകങ്ങളുടെയും പ്രദ൪ശനം രണ്ടു ദിവസങ്ങളിലായി ഉണ്ടാകും. ആലാഹയുടെ പെൺമക്കളെ ആസ്പദമാക്കിയുള്ള ലേഖന മത്സരത്തിലെ വിജയികൾക്കും സാറ ടീച്ചറുടെ സൃഷ്ടികളിലെ കഥാപാത്രങ്ങളെ ആധാരമാക്കിയുള്ള ചിത്രരചനാ മത്സരത്തിലെ വിജയികൾക്കും സമാദരണ സമ്മേളനത്തിൽ പുരസ്കാരങ്ങൾ നൽകും.
പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവ൪
ചെറിയാ൯ ജോസഫ് (സംഘാടക സമിതി ചെയ൪പേഴ്സൺ)
പ്രൊഫ.കുസുമം ജോസഫ്
3. എം.പി സുരേന്ദ്ര൯
4. നെജു ഇസ്മയിൽ (ഫിനാ൯സ് കമ്മിറ്റി)
5. ശരത് ചേലൂ൪ (മീഡിയ കമ്മിറ്റി കൺവീന൪) എന്നിവർ പങ്കെടുത്തു.