മുൻഷി അപ്പൂപ്പൻ നിര്യാതനായി.
- Posted on January 11, 2021
- News
- By Deepa Shaji Pulpally
- 70 Views
ഏഷ്യാനെറ്റ് മുൻഷി പരമ്പരയിലൂടെ ലോക ജനശ്രദ്ധ പിടിച്ചുപറ്റിയ മുൻഷി അപ്പൂപ്പൻ കെ പി ശിവശങ്കര കുറുപ്പിന് ആദരാഞ്ജലികൾ.

ഏഷ്യാനെറ്റ് വാർത്താ ചാനലിലൂടെ മുൻഷി പരമ്പരയിലൂടെ മുൻഷിയായി വേഷമിട്ട് ലോക ജനശ്രദ്ധ പിടിച്ചു പറ്റിയ k. P ശിവശങ്കര കുറുപ്പ്അന്തരിച്ചു.കെ.പി.എസി നാടക നടനായിരുന്നു അദ്ദേഹം.
ഓൾ ഇന്ത്യ തിരുവനന്തപുരം റേഡിയോ നിലയത്തിലെ നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.കൊടിയേറ്റം ശ്രീരാമ പട്ടാഭിഷേകം,സ്വയംവരം എന്നീ ചലച്ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ പറവൂർ മേഖല ഉപദേശക അംഗമാണ് അദ്ദേഹം.ദേവരാജൻ മാസ്റ്റർ, സി.വി പത്മരാജൻ, പി.കെ ഗുരുദാസൻ എന്നിവർ അദ്ദേഹത്തിന്റെ സഹപാഠികളാണ്. ഏഷ്യാനെറ്റ് മുൻഷി പരമ്പരയിലൂടെ ലോക ജനശ്രദ്ധ പിടിച്ചുപറ്റിയ മുൻഷി അപ്പൂപ്പൻ കെ പി ശിവശങ്കര കുറുപ്പിന് ആദരാഞ്ജലികൾ.