റഷ്യന്‍ യുവതിക്കെതിരായ അതിക്രമം; വനിതാ കമ്മിഷന്‍ നിയമസഹായം നല്‍കും - അഡ്വ. പി.സതീദേവി.

കോഴിക്കോട് : മൊഴിയെടുക്കുന്നതിന് ദ്വിഭാഷിയുടെ സേവനം ഏര്‍പ്പാടാക്കി.  മതിയായ സുരക്ഷയോടുകൂടിയ താമസസൗകര്യം ഏര്‍പ്പടുത്താന്‍ നിര്‍ദേശം. കോഴിക്കോട് കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിയെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ റഷ്യന്‍ യുവതിക്ക് വേണ്ട നിയമസഹായം കേരള വനിതാ കമ്മിഷന്‍ ഒരുക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.സതീദേവി പറഞ്ഞു. വനിതാ കമ്മിഷന്‍ നടത്തിയ അന്വേഷത്തില്‍ യുവതിക്ക് റഷ്യന്‍ ഭാഷയേ അറിയുകയുള്ളൂ എന്നതിനാല്‍ അവരുടെ മൊഴി രേഖപ്പെടുത്തുന്നതിന് കോഴിക്കോട് സ്വദേശിനിയായ ദ്വിഭാഷിയുടെ സേവനവും വനിതാ കമ്മിഷന്‍ ഏര്‍പ്പാടാക്കി നല്‍കി. വിഷയം സംബന്ധിച്ച് വനിതാ കമ്മിഷന്‍ നേരത്തെതന്നെ സ്വമേധയാ കേസ് എടുത്ത് കോഴിക്കോട് റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പ്രതി അഖിലിനെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ റഷ്യന്‍ യുവതിക്ക് മതിയായ സുരക്ഷയോടുകൂടിയ താമസസൗകര്യം ഏര്‍പ്പാട് ചെയ്യണമെന്നും കമ്മിഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി. കേസിന്റെ അന്വേഷണം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് കമ്മിഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

സ്വന്തം ലേഖകൻ.


Author
Citizen Journalist

Goutham prakash

No description...

You May Also Like