മണ്ണ്, മഞ്ഞ് ,മല ,കാട പ്രഥമ വയനാട് സാഹിത്യോത്സവത്തിന് തുടക്കമായി.

  • Posted on December 29, 2022
  • News
  • By Fazna
  • 81 Views

കേരളത്തിൽ ഗോത്ര ജനത കൂടുതൽ അധിവസിക്കുന്ന വയനാട് കേരളത്തിലെ മറ്റിടങ്ങളിൽ നിന്നും ഏറെ സവിശേഷതകളും സംസ്കാരീക  മുദ്രകളും അടയാളപ്പെടുത്തിയ സവിശേഷതകളുള്ള പ്രദേശത്ത് സാഹിത്യോത്സവം നടക്കുന്നത് ഏറെ പ്രാധാന്യം അർഹിക്കുന്നു.

കേരളത്തിൽ ഗോത്ര ജനത കൂടുതൽ അധിവസിക്കുന്ന വയനാട് കേരളത്തിലെ മറ്റിടങ്ങളിൽ നിന്നും ഏറെ സവിശേഷതകളും സംസ്കാരീക  മുദ്രകളും അടയാളപ്പെടുത്തിയ സവിശേഷതകളുള്ള പ്രദേശത്ത് സാഹിത്യോത്സവം നടക്കുന്നത് ഏറെ പ്രാധാന്യം അർഹിക്കുന്നു.

അതിജീവനം, ആവിഷ്ക്കാരം, പ്രതിനിധാനം എന്നീ സാഹിത്യ സമസ്യകളിലൂടെ മൂന്നു ദിനം കടന്നു പോകും.സംവാദങ്ങൾ ,കഥയരങ്ങ് ,പ്രഭാഷണങ്ങൾ, അഭിമുഖങ്ങൾ ,കവിയരങ്ങ് ,കഥയരങ്ങ് ,ഗ്രാമീണ കലാരൂപങ്ങൾ .സാഹിത്യ കഥാ പാത്രങ്ങളുടെ വിസ്മയതെരുവ് ,ശിൽപ്പശാലകൾ ,ചിത്ര വേദികൾ ,സ്റ്റുഡൻസ് ബിനാലേ, പുസ്തകത്തെരുവ് ,സംഗീതം ,മാജിക് ,ചലചിത്രോത്സവം, മണ്ണിൻ്റെ പാട്ട്, വയൽനാട്ടിലെ രാത്രികൾ ,ഫുഡ് ഫെസ്റ്റിവൽ എന്നിവ വയനാടൻ മണ്ണിൽ നിറവായി ഒഴുകും .

അരുന്ധതി റോയിയുമൊത്ത് സംവാദം മുതൽ അനാർക്കലി മരിക്കാറുടെ ബാന്റ് വരെ  പ്രഥമ വയനാട് സാഹിത്യോൽസവമൊരുക്കുന്നത് വൈവിധ്യങ്ങളുടെ ആഘോഷമാകും.

വയനാട് സാഹിത്യോത്സവത്തിന്  ഡിസം.29, നാളെ തുടക്കമാകും.കുടുംബശ്രീ ഭക്ഷ്യമേള എന്നിവ മേളക്ക് പകിട്ടേക്കകും.പ്രതിനിധികളായി അഞ്ഞൂറോളം പേർ പങ്കെടുക്കുന്ന മേളപൊതുജനങ്ങൾക്ക്സ ജന്യമായി  പങ്കെടുക്കാം സാഹിത്യകാരന്മാരും കലാകാരന്മാരുമടക്കം നൂറിൽ പരം പേർ വേദിയിൽ നിറവാകും.ചലച്ചിത്ര താരം അനാർക്കലി മരിക്കാറുടെ ലൈവ് മ്യൂസിക്, പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോൾ സംഗീത സംവിധാനം നിർവഹിച്ച ട്രൈബൽ ബാൻഡ്, ജുഗൽബന്ദി തുടങ്ങിയ കലാപരിപാടികൾ .വയനാടിൻ്റെ ചരിത്രത്തിൽ സാഹിത്യ സംസ്കാരീക മുദ്രകൾ രേഖപ്പെടുത്തുന്ന സാഹിത്യോത്സവത്തിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തീയായതായി മുഖ്യ സംഘാടകൻ വിനോദ് .കെ . ജോസ് ,എൻ .മലയാളത്തോട് പറഞ്ഞു.പ്രത്യേക ഭൂശാസ്ത്ര സവിശേഷതകൾ നിറഞ്ഞ വയനാട്ടിൽ ഏറെ വെല്ലുവിളികൾ നേരിട്ട് പ്രഥമ സാഹിതോത്സവത്തിൻ്റെ ഒരുക്കങ്ങൾ സാധ്യമാക്കിയതെന്ന് വിനോദ് .കെ ജോസ് വ്യക്തമാക്കി.

Author
Citizen Journalist

Fazna

No description...

You May Also Like