കാലിക്കറ്റ് സര്‍വകലാശാലയും കോംട്രസ്റ്റ് കണ്ണാശുപത്രിയും ഗവേഷണ സഹകരണത്തില്‍.
- Posted on April 19, 2023
- News
- By Goutham prakash
- 203 Views

തേഞ്ഞിപ്പലം: പ്രമേഹ രോഗികളിലുണ്ടാകുന്ന നേത്രരോഗങ്ങളെ മുന്‍കൂട്ടി തിരിച്ചറിയാനുള്ള ഗവേഷണ പദ്ധതിക്കായി കാലിക്കറ്റ് സര്‍വകലാശാലയും കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയും സഹകരിക്കുന്നു. നേത്രരോഗങ്ങളായ തിമിരം, പ്രമേഹം മൂലമുണ്ടാകുന്ന കാഴ്ചവൈകല്യങ്ങള്‍ എന്നിവയെക്കുറിച്ചാണ് സര്‍വകലാശാലാ ബയോടെക്‌നോളജി പഠനവിഭാഗവും കോംട്രസ്റ്റും ഗവേഷണം ആരംഭിക്കുന്നത്. ഇതിനായി ബയോടെക്‌നോളജി പഠനവിഭാഗത്തിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. അനു ജോസഫിന് 11 ലക്ഷം രൂപയുടെ ഗവേഷണ ഫണ്ട് അനുവദിച്ചു. ധാരണാപത്രം കൈമാറുന്ന ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, കോം. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. കെ.കെ. വര്‍മ, സര്‍വകലാശാലാ ബയോടെക്‌നോളജി പഠനവിഭാഗം മേധാവി ഡോ. കെ.കെ. ഇല്യാസ്, കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ ഡോ. എബ്രഹാം ജോസഫ്, ഡോ. അനു ജോസഫ്, കോംട്രസ്റ്റ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. വി.എസ്. പ്രകാശ്, ഡോ. ഹുസ്‌ന നൗഫല്‍, റിസര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ ഒ.കെ. അജ്മല്‍ അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.
സ്വന്തം ലേഖകൻ