രക്താര്‍ബുദ ചികിത്സയ്ക്കിടെ കുട്ടിക്ക് എയ്ഡ്സ് ബാധിച്ച കേസിൽ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമോയെന്ന് ഹൈകോടതി.
- Posted on March 14, 2025
- News
- By Goutham prakash
- 297 Views
രക്താര്‍ബുദ ചികിത്സയ്ക്കിടെ രോഗിയായ കുട്ടിക്ക് എയ്ഡ്സ് ബാധിച്ച സംഭവത്തില്‍, കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമോ എന്ന് അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. മൂന്നാഴ്ച്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
