പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി ആത്മഹത്യാശ്രമം; ട്രാൻസ്ഫോർമറിൽ കയറിയ യുവാവിന് ഷോക്കടിച്ചു
- Posted on April 10, 2023
- News
- By Goutham prakash
- 287 Views
തൃശ്ശൂർ: പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടി യുവാവ് ആത്മഹത്യാ ശ്രമം നടത്തി. ചാലക്കുടി പോലീസ് കസ്റ്റഡിയിലെടുത്ത ഷാജി എന്ന യുവാവാണ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി സമീപത്തെ ട്രാൻസ്ഫോർമറിൽ കയറി ആത്മഹത്യശ്രമം നടത്തിയത്. വൈദ്യുതി ലൈനിൽ തൊട്ട ഷാജി വൈദ്യുതാഘാതമേറ്റ് തെറിച്ചു വീണു. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബഹളമുണ്ടാക്കിയതിനാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
സ്വന്തം ലേഖകൻ
