പാതയിൽ പണി പാളുന്നുവോ...? കൊല്ലത്ത് ദേശീയപാത ഇടിഞ്ഞു,കൂരിയാട് നടന്നഅതേ അപകടം.
- Posted on December 06, 2025
- News
- By Goutham prakash
- 26 Views
കൊല്ലം : കൊട്ടിയത്ത് ദേശീയ പാത ഇടിഞ്ഞു താണു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞുതാണത്. സര്‍വ്വീസ് റോഡിലേക്കാണ് ഇടിഞ്ഞുവീണത്. കൊട്ടിയം മൈലക്കാടിന് സമീപമാണ് സംഭവം. റോഡിൽ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയാണുള്ളത്. അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസമാണ്. കടമ്പാട്ടുകോണം – കൊല്ലം സ്ട്രെച്ചിലാണ് അപകടം ഉണ്ടായത്. എന്താണ് സംഭവിച്ചതെന്ന് അടിയന്തരമായി അന്വേഷിക്കാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് മന്ത്രി മുഹമ്മദ് റിയാസ് നിർദേശം നൽകിയിട്ടുണ്ട്. ദേശീയ പാത അതോറിറ്റി അധികൃതരിൽ നിന്ന് വിശദീകരണം തേടാനാണ് നിർദേശം നൽകിയിട്ടുള്ളത്. അപകടത്തിനിടയ്ക്കിയതെന്താണെന്ന് സാങ്കേതിക വിദഗ്ദരെ നിയോഗിച്ച് പഠിക്കുമെന്നാണ് ദേശീയപാത അതോറിറ്റി നൽകിയിരിക്കുന്ന വിശദീകരണം. ദേശീയപാത പ്രോജക്ട് ഡയറക്ടറും സൈറ്റ് എഞ്ചിനീയർമാരും ഉടൻ അപകട സ്ഥലത്തേക്ക് എത്തുമെന്നാണ് വിവരം. സ്ഥലത്ത് വലിയ ഗതാഗതക്കുരുക്കാനുള്ളത്. ഗതാഗതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയാണുള്ളത്.
