ആശ്രിത നിയമനം: നിലവിലെ രീതിയിൽ മാറ്റം വരുത്താൻ സർക്കാർ. സർവീസ് സംഘടനകളുടെ യോഗം വിളിച്ചു
- Posted on January 04, 2023
- News
- By Goutham prakash
- 364 Views

തിരുവനന്തപുരം : സർക്കാർ സർവീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതർക്ക് നേരിട്ട് നിയമനം നൽകുന്നതിനുള്ള ആശ്രിത നിയമനം നിർത്താൻ ആലോചന. സർവ്വീസ് സംഘടനകളുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചു ചേർത്തു. യോഗം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്നാണ് വിവരം. ഒരു വർഷത്തിനകം ജോലി സ്വീകരിക്കാവുന്നവർക്ക് മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്തുന്നതിനാണ് ആലോചന. നിയമനം ലഭിച്ചില്ലെങ്കിൽ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ ആശ്രിത ധന സഹായമായി നൽകാനാണ് തീരുമാനം.