വയനാട്ടിലെ സീനിയർ വനിത അഭിഭാഷകരെ ആദരിച്ചു
കൽപറ്റ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തിൽ ജില്ലയിലെ സീനിയർ വനിതാ അഭിഭാഷകരെ ആദരിക്കുകയും പുതിയ തലമുറയിലെ വനിതാ അഭിഭാഷകർക്കൊപ്പം സംവാദം സംഘടിപ്പിക്കുകയും ചെയ്തു.കൽപ്പറ്റ ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അഡ്വ. റീത്ത അധ്യക്ഷത വഹിച്ച യോഗം സീനിയർ വനിത അഭിഭാഷക റ്റി. ൻ സുവർണ ഉൽഘാടനം ചെയ്തു.അഡ്വ. ആര്യ സ്വാഗതവും അഡ്വ. പ്രഭ മത്തായി നന്ദിയും രേഖപ്പെടുത്തി .കൽപറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി ബാർ അസോസിയേഷനുകളിലെ സീനിയർ വനിത അഭിഭാഷകരായ അഡ്വ. റ്റി. ൻ സുവർണ , അഡ്വ. ഷീബ മാത്യു, അഡ്വ. ഓമന വർഗീസ്, അഡ്വ. വി. എം. സിസിലി, അഡ്വ. മരിയ, അഡ്വ. ജിജിമോൾ എം. ജെ, അഡ്വ. റെജിമോൾ ജോൺ എന്നിവരെയാണ് കൽപറ്റ ബാർ അസോസിയേഷൻ ആദരിച്ചത്. ചടങ്ങിൽ ജില്ലയിലെ മൂന്നു ബാർ അസോസിയേഷനു കളിൽ നിന്നുമുള്ള അംഗങ്ങൾ പങ്കെടുത്തു.