" സ്നേഹം പോലെ പരിശുദ്ധ " മായി ഭീമയുടെ പരസ്യം!
- Posted on April 19, 2021
- Timepass
- By Deepa Shaji Pulpally
- 544 Views
യഥാർത്ഥ സ്നേഹം എന്നത് ഒരാളെ അയാൾ ആയി തന്നെ അംഗീകരിക്കാനുള്ള മനസ്സാണ് എന്നതും പരസ്യം പറഞ്ഞുവെക്കുന്നു.
വിവാഹവും, ആഘോഷവും മാത്രമല്ല കൊച്ചിയിലെ ഭീമ ജ്വല്ലറിയുടെ പരസ്യത്തിൽ തെളിഞ്ഞുകാണുന്നത്. ഭീമയുടെ " സ്നേഹം പോലെ പരിശുദ്ധം " എന്ന ടാഗ്‌ലൈനോട് കൂടിയ പുതിയ പരസ്യം പുറത്തിറങ്ങിയതോടു കൂടി സാമൂഹ്യമാധ്യമങ്ങളിൽ അത് വൈറലായി തീർന്നു. സാധാരണ ജ്വല്ലറി പരസ്യത്തിൽ നിന്നും ഏറെ വ്യത്യസ്തമായി ഒരു ട്രാൻസ്ജെൻഡറുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ഏവരെയും ആകർഷിച്ച ഭീമയുടെ പരസ്യം. കാഴ്ചക്കാരുടെ കണ്ണും, മനസ്സും ഒരുപോലെ നിറച്ച് കൈയ്യടി നേടിയ ഒരു പരസ്യമായാണ് സോഷ്യൽ മീഡിയ ഇതിനെ ഏറ്റെടുത്തിരിക്കുന്നത്. ആൺ ഉടലിൽ പെൺ മനസ്സുമായി ജീവിക്കുന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ ജീവിതത്തെയും, മാതാപിതാക്കൾ അംഗീകരിക്കുന്നതാണ് പരസ്യത്തിലെ ഉള്ളടക്കം. യഥാർത്ഥ സ്നേഹം എന്നത് ഒരാളെ അയാൾ ആയി തന്നെ അംഗീകരിക്കാനുള്ള മനസ്സാണ് എന്നതും പരസ്യം പറഞ്ഞുവെക്കുന്നു. സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രശസ്തർ ഉൾപ്പെടെ പരസ്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ആറ് ദിവസത്തേക്ക് അടച്ചുപൂട്ടി രാജ്യതലസ്ഥാനം.