പുതിയ ആശയങ്ങളുമായി കെ.എസ്.ആർ.ടി.സി, ഫുഡ് ട്രക്കും , ബസ്സിനുള്ളിൽ വിനോദ സഞ്ചാരികൾക്കുള്ള താമസൗകര്യവും

കെ.എസ്.ആർ.ടി.സി ബസുകളുടെ ഇന്റീരിയറിൽ രൂപമാറ്റം വരുത്തി വിൽപന കേന്ദ്രങ്ങളാക്കുന്ന പദ്ധതിയാണ് ഫുഡ് ട്രക്ക്. മിതമായ നിരക്കിൽ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് താമസ സൗകര്യം ഒരുക്കാനും ഇനിമുതൽ കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കും.

നൂതനമായ പദ്ധതികളുമായി കെ.എസ്.ആർ.ടി.സി ജനങ്ങളിലേക്ക് എത്തുകയാണ്. ബസുകൾ നശിച്ചു പോകാൻ ഇടവരുത്താതെ പുനരുപയോഗിക്കാൻ സാധിക്കുന്ന ‘ഫുഡ് ട്രക്ക്’ പദ്ധതി, വിനോദസഞ്ചാരികൾക്ക് ബസിനുള്ളിൽ താമസസൗകര്യം ഒരുക്കി നൽകുന്ന പദ്ധതി എന്നിവയാണ് കെ.എസ്.ആർ.ടി.സി മുന്നോട്ട് വെച്ചിരിക്കുന്ന പുതിയ ആശയങ്ങൾ. 


സംസ്ഥാന സർക്കാരാണ് ഈ ആശയം കൊണ്ടുവന്നിരിക്കുന്നത്.

ഫുഡ്‌ട്രക്ക് എന്ന ആശയം എല്ലാവരും കേട്ടിട്ടുണ്ടാവും. വിദേശ രാജ്യങ്ങളിൽ വളരെ വിപുലമായിട്ടുള്ള ഫുഡ്‌ട്രക്കുകൾ ഇപ്പോൾ നമ്മുടെ രാജ്യത്തും കണ്ടുവരുന്നുണ്ട്. പലതരം വാഹനങ്ങൾ ചെറിയ രൂപമാറ്റങ്ങൾ വരുത്തി, ഇന്റീരിയറിലും മറ്റും പുതുമ നൽകി സഞ്ചരിക്കുന്ന റെസ്റ്റോറന്റ് പോലെയോ, ഏതെങ്കിലും ഒരു സ്ഥലത്ത് മാത്രമായി നിർത്തിയിട്ട് വില്പന നടത്തുകയോ ചെയ്യുന്നതാണ് ഫുഡ്‌ട്രക്കിന്റെ രീതി.

ഫുഡ് ട്രക്ക് പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകൾ രൂപമാറ്റം വരുത്തി വിൽപന കേന്ദ്രങ്ങളാക്കുന്ന പദ്ധതിയാണ് ഫുഡ് ട്രക്ക്. മിൽമയുമായി ചേർന്നുള്ള ആദ്യ ഫുഡ് ട്രക്ക് തിരുവനന്തപുരത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതൽ പേർക്ക് തൊഴിൽ നൽകാനും സാധിക്കും. ഈ കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവർക്കും ജോലി ഇല്ലാത്തവർക്കും ഈ പദ്ധതി ആശ്വാസമായേക്കും.

ഇതേ മാതൃകയിൽ കൂടുതൽ വിൽപനകേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

വിനോദസഞ്ചാരികൾക്ക് താമസസൗകര്യം


കേരളത്തിൽ ആദ്യമായി വിനോദസഞ്ചാര മേഖലയിലേക്ക് കെഎസ്ആർടിസിയുടെ വാതിലുകൾ തുറക്കപ്പെടുകയാണ്. മിതമായ നിരക്കിൽ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് താമസ സൗകര്യം ഒരുക്കാൻ ഇനിമുതൽ കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കും. മൂന്നാർ കേന്ദ്രീകരിച്ചാണ് പ്രവർത്തനം ആരംഭിക്കുന്നത്. കെഎസ്ആർടിസി എംഡി ബിജു പ്രഭാകരന്റെ ആശയമാണിത്.

സ്ലീപ്പർ കോച്ച് മാതൃകയിലുള്ള, 16 പേർക്ക് താമസിക്കാൻ സാധിക്കുന്ന കമ്പാർട്ട്മെന്റാക്കി ബസ്സുകളെ മാറ്റും. എയർകണ്ടീഷണർ, കിടക്കകൾ, മൊബൈൽ ചാർജിങ് പോർട്ടുകൾ തുടങ്ങിയ സൗകര്യങ്ങളാണ് ബസ്സിലുണ്ടാവുക.

മൂന്നാറിലെ കെഎസ്ആർടിസി ബസ് ഡിപ്പോയിലായിരിക്കും ഈ ബസ്സുകൾ പാർക്ക് ചെയ്യുക. ഡിപ്പോയിലെ ടോയ്‌ലറ്റുകളും ബാത്ത്റൂമുകളും ബസ്സിൽ താമസത്തിനെത്തുന്നവർക്ക് ഉപയോഗിക്കാനാകും. മൂന്നാർ വിനോദസഞ്ചാരമേഖല തുറന്നാലുടൻതന്നെ, സജ്ജമാക്കിയ ബസ്സുകൾ വിനോദസഞ്ചാരത്തിനെത്തുന്നവർക്ക് താമസത്തിനായി നൽകും.

Author
ChiefEditor

enmalayalam

No description...

You May Also Like