വയനാട് ജില്ലക്ക് സ്വപ്നസാക്ഷാത്കാരമായി മെഡിക്കൽ കോളേജ്
- Posted on February 19, 2021
- News
- By Deepa Shaji Pulpally
- 581 Views
ജില്ലയുടെ ചരിത്രപരമായ വിജയങ്ങളിൽ ഒന്നാണിത്.
വയനാട് ജില്ല യിൽ മെഡിക്കൽ കോളേജ് നിലവിൽ വന്നു. ജില്ലയുടെ ചരിത്രപരമായ വിജയങ്ങളിൽ ഒന്നാണിത്. മെഡിക്കൽ കോളജിനെ ആശ്രയിച്ച് കോഴിക്കോട് എത്തിപ്പെടാൻ ചുരമിറങ്ങി ഏറെ ബുദ്ധിമുട്ടിയിരുന്നു ജില്ലയിലെ രോഗികൾക്ക് പൂർവ്വ ചരിത്രത്തിൽ നിന്നും വെളിച്ചം വിതറുന്ന ഒരു വാതിൽ !!
മെഡിക്കൽകോളേജ് എന്ന സ്വപ്ന സാക്ഷാത്കാരം വയനാട് ജനതയ്ക്ക് ആശ്വാസമായിരിക്കുകയാണ്. മാനന്തവാടിയിൽ ആണ് മെഡിക്കൽ കോളേജ് നിലവിൽ വന്നിരിക്കുന്നത്. ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി : കെ.കെ ശൈലജ ടീച്ചർ മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്തു.എം.എൽ.എ. ശ്രീമാൻ: ഒ.ആർ കേളു അധ്യക്ഷത വഹിച്ചു. വയനാടൻ ജനതയുടെ ആത്മസാക്ഷാത്കാരത്തിൻ്റെ പൂർത്തീകരണമാണ് ഈ മെഡിക്കൽ കോളേജ്.
