ചാലക്കുടിപ്പുഴത്തടത്തിലെ അതിരൂക്ഷമായ ജലക്ഷാമം നേരിടുന്നതിന് കേരള ഷോളയാറില്‍ നിന്നും വെള്ളം തുറന്നുവിടാന്‍ വൈദ്യുതി വകുപ്പ് മന്ത്രി നിര്‍ദ്ദേശം നല്‍കി
തിരുവനന്തപുരം: ചാലക്കുടിപ്പുഴത്തടം അതിരൂക്ഷമായ ജലക്ഷാമം നേരിട്ടുകൊണ്ട് പുഴത്തടത്തിലെ കുടിവെള്ള, കൃഷി, ജലസേചനപദ്ധതികൾക്ക് ആവശ്യമായ ജലം ലഭ്യമല്ലാത്ത സാഹചര്യം നിലവിലുള്ളതായി അവിടത്തെ ജനപ്രതിനിധികള്‍ വൈദ്യുതി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയോടും, കൃഷി വകുപ്പ് മന്ത്രിയോടും,. ജലവിഭവ വകുപ്പ് മന്ത്രിയോടും, എം എല്‍ എ മാരോടും ചര്‍ച്ചചെയ്തതിനു ശേഷം കേരള ഷോളയാറില്‍ നിന്നും പ്രതിദിനം 0.6 MCM എന്ന നിരക്കില്‍ പത്ത് ദിവസത്തേക്ക് വെള്ളം അധികമായി കേരള ഷോളയാറില്‍ നിന്നും ചാലക്കുടി പുഴയിലേക്ക് തുറന്നു വിടാന്‍ വൈദ്യുതി വകുപ്പ് മന്ത്രി .കെ കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. ഇതുമൂലം സംസ്ഥാന വൈദ്യുതി ബോര്‍ഡിന് 1.6 കോടിയുടെ വൈദ്യുതി ഉല്‍പ്പാദന നഷ്ടം ഉണ്ടാകുന്നതാണ്.
സ്വന്തം ലേഖകൻ