അശരണർക്ക് തണലായ, വയനാട്ടിൽ പീസ് വില്ലേജിന്റെ പുതിയ കെട്ടിടം നാളെ ഉദ്ഘാടനം ചെയ്യും.
- Posted on May 03, 2025
- News
- By Goutham prakash
- 189 Views

സ്വന്തം ലേഖകൻ.
കൽപ്പറ്റ: കണ്ണീര് തോരാത്ത മനുഷ്യരുടെ ജീവിതത്തിൽ കാരുണ്യത്തിൻ്റെ കുളിർ മഴയായി പെയ്തിറങ്ങിയ പീസ് വില്ലേജ് വയനാട്, ജനസേവന രംഗത്ത് പുതിയ അധ്യായം ആരംഭിക്കുകയാണ്. ക്ലിനിക്കൽ സേവനങ്ങൾ ഉൾപ്പെടെ
13 സംരംഭങ്ങൾ പ്രവർത്തിക്കുന്ന
മുഖ്യകെട്ടിടത്തിൻ്റെ ഉൽഘാടനം
മെയ് 4 ഞായർ രാവിലെ 10 മണിക്ക്
പിണങ്ങോട് പീസ് വില്ലേജ് കാമ്പസിൽ നടക്കും. ഉൽഘാടന സമ്മേളനം, പുസ്തക പ്രകാശനം, കുടുംബ സംഗമം, യുവജനക്കൂട്ടം, കലാനിശ തുടങ്ങിയ പരിപാടികൾ രാത്രി 9 മണി വരെ നീണ്ട് നിൽക്കും.
പീസ് വില്ലേജ് ഫൗണ്ടേഷൻ ചാരിറ്റബ്ൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ 2016 ഏപ്രിൽ 30നാണ് വയനാട് ജില്ലയിലെ പിണങ്ങോട്
ബഹുമുഖ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തെരുവിലും വീടുകളിലും ഒറ്റപ്പെട്ടുപോയ മുതിർന്ന സ്ത്രീ, പുരുഷന്മാരുടെ പുനരധിവാസമായിരുന്നു ആദ്യ സംരംഭം. പിന്നീട്, വുമൺ ഇൻസിസ്ട്രസിൻ്റെ സംരക്ഷണ കേന്ദ്രവും നിർധനർക്ക് സൗജന്യമായി വസ്ത്രം വിതരണം ചെയ്യുന്ന ഡ്രസ് ബാങ്കും പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ പീസ് വില്ലേജിൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 80 ൽപ്പരം പേർ
സംരക്ഷിക്കപ്പെടുന്നുണ്ട്.
പുതിയ ദൗത്യങ്ങളുമായി രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ, പതിനേഴ് സംരംഭങ്ങളാണ് ഇവിടെ പ്രവർത്തനമാരംഭിക്കുന്നത്.
ഇവയിൽ പതിനാല് പദ്ധതികൾ
കാമ്പസിൽ നിർമിച്ച, മുപ്പതിനായിരത്തിലേറെ സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള മുഖ്യകെട്ടിടത്തിലാണ്.
1. 5000 ലേറെ സ്ക്വയർ ഫീറ്റിൽ സ്പെഷ്യാലിറ്റി ഫിസിയോതെറാപ്പി ക്ലിനിക്ക്,
2. 19 റൂമുകളിലായി ന്യൂറോ ഫിസിയോതെറാപ്പി റിഹാബിലിറ്റേഷൻ സെൻ്റർ,
3. കിഡ്നി രോഗികൾക്കായി 10 ബെഡുകളുള്ള ഡയാലിസിസ് സെൻ്റർ.
4. നവതലമുറ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാകാൻ, വിദ്യാർത്ഥി യുവജനങ്ങൾക്ക് ജീവിതം പരിശീലിപ്പിക്കുന്ന എക്സ്പീരിയൻസ് സെൻ്റർ.
5. ഒ.പി ക്ലിനിക്
6. പെയിൻ ആൻ്റ് പാലിയേറ്റിവ് കെയർ ഹോസ്പെയ്സ്
7. മെഡിക്കൽ ലാബ്
8. മൊബൈൽ ഫിസിയോതെറാപ്പി യുനിറ്റ്
9. ഫാർമസി
10. കൗൺസലിങ് സെന്റർ
11. പാലിയേറ്റീവ് സേവന പരിശീലന കേന്ദ്രം
12. ആംബുലൻസ് സർവീസ്
13. പാലിയേറ്റീവ് എക്യുപ്മെൻ്റ് ഹബ്ബ്
14. ബാങ്ക്വറ്റ് ഹാൾ
എന്നിവയാണ് പുതിയ കെട്ടിടത്തിൽ പൊതുജനങ്ങൾക്ക് വേണ്ടി സേവന സജ്ജമാകുന്നത്. ഇവയ്ക്ക് പുറമെ, കിഡ്സ് പാർക്ക്, ഓപ്പൺ ഓഡിറ്റോറിയം,
ലൈബ്രറി എന്നിവയും പ്രവർത്തനമാരംഭിക്കുകയാണ്.
മുഖ്യ കെട്ടിടത്തിൻ്റെ ഉൽഘാടനം മെയ് 4ന് ഞായർ രവിലെ 10 മണിക്ക്
ബഹുമാന്യനായ പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി ഒ.ആർ കേളു നിർവഹിക്കും. പീസ് വില്ലേജ് ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ എം.കെ മുഹമ്മദലി അധ്യക്ഷത വഹിക്കും.
എം.എൽ.എ മാരായ അഡ്വ. ടി. സിദ്ധീഖ്,
ഐ.സി ബാലകൃഷ്ണൻ,
കെ.പി മോഹനൻ എന്നിവർ പങ്കെടുക്കും. ജമാഅത്തെ ഇസ്ലാമി കേരള അധ്യക്ഷൻ പി. മുജീബുർറഹ്മാൻ
മുഖ്യപ്രഭാഷണം നിർവഹിക്കും. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ,
പ്രമുഖ സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്തുംകടവ് വിശിഷ്ടാതിഥിയാകും.
സംഷാദ് മരക്കാർ
(പ്രസിഡൻ്റ്, ജില്ലാ പഞ്ചായത്ത്)
ഡോ. ഇദ് രീസ്
(സെക്രട്ടറി, ജെ.ഡി.റ്റി)
ശ്രീമതി ഇ.കെ രേണുക
(പഞ്ചായത്ത് പ്രസിഡൻ്റ്, വെങ്ങപ്പള്ളി)
പി.എം നാസർ
(വൈസ് പ്രസിഡൻ്റ്, വെങ്ങപ്പള്ളി
ശ്രീ.എൻ.സി പ്രസാദ്
(മെമ്പർ, ജില്ലാ പഞ്ചായത്ത്)
പഞ്ചായത്ത്)
ശ്രീ.ജോസ് പാറപ്പുറം
(മെമ്പർ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്)
ശ്രീ.കെ.പി അൻവർ
(മെമ്പർ, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്)
തുടങ്ങിയവർ ആശംസകൾ അർപ്പിക്കും
ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന കുടുംബ സംഗമത്തിൽ,
പി.എം.എ ഗഫൂർ
(പ്രഭാഷകൻ, എഴുത്തുകാരൻ)
ജിൽസി ജയരാജ്
(ചീഫ് ബോഡ് കാസ് ജേർണലിസ്റ്റ്, മീഡിയാവൺ),
പി.കെ ജമാൽ (എഴുത്തുകാരൻ),
നർഗീസ് ബീഗം (ഡയക്ടർ, അഡോറ)
ശ്രീമതി ശാലിൻ എലിസ് എബി
(സംരംഭക, സാമൂഹിക പ്രവർത്തക- തിരുവനന്തപുരം), ഖദീജത്തുമ്മ (പൊഴുതന) തുടങ്ങിയവർ സംസാരിക്കും. ബി.എസ്.എം ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന, ഡോ. ജാസിം അൽ മത്വവ്വയുടെ 'തണലാണ് കുടുംബം' പുസ്തകം പ്രകാശനം ചെയ്യും.
വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന യുവസംഗമത്തിൽ പി. സി സൈഫുദ്ദീൻ
(ചീഫ് ബോഡ് കാസ് ജേർണലിസ്റ്റ്, മീഡിയാവൺ), നൂർ ജലീല
(മോട്ടിവേഷൻ സ്പീക്കർ), റഈസ് ഹിദായ (സാമൂഹിക പ്രവർത്തകൻ),
വാഫി ശിഹാദ് (തിയോസൈക്കോളജിസ്റ്റ്)
തുടങ്ങിയവർ സംവദിക്കും.
വൈകുന്നേരം ആറ് മണിക്ക് ആരംഭിക്കുന്ന കലാനിശയിൽ,
തലശ്ശേരി ചിറക്കര HSSലെ കുട്ടികളുടെ
കണ്ണുകെട്ടിയ കോൽക്കളി,
പാനൂർ യെസ് അക്കാദമിയിലെ
ഭിന്നശേഷി വിദ്യാർത്ഥികളുടെ
സർഗ വിരുന്ന്, വയനാട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി
സ്കൂൾ- പിണങ്ങോട് വിദ്യാർത്ഥിനികളുടെ
ഒപ്പന, റാസയുടെ
ഗസൽ എന്നിവ അരങ്ങേറും.
പത്രസമ്മേളനത്തിൽ
കെ. മുസ്തഫ മാസ്റ്റർ
(സെക്രട്ടറി, പീസ് വില്ലേജ്). സദ്റുദ്ദീൻ വാഴക്കാട്
(സെക്രട്ടറി, പീസ് വില്ലേജ്)
ഷമീം പാറക്കണ്ടി
(ജനറൽ കൺവീനർ സ്വാഗത സംഘം)
കെ.കെ ഹാരിസ്
(ജനറൽ മാനേജർ, പീസ് വില്ലേജ്) എന്നിവർ പങ്കെടുത്തു.