കർഷകന്റെ ആത്മഹത്യ മനുഷ്യാവകാശ കമ്മീഷന് പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ കമ്മിറ്റി അഡ്വ : പി. ഡി സജി പരാതി നല്കി
- Posted on February 02, 2023
- News
- By Goutham prakash
- 454 Views
വയനാട്: സുൽത്താൻബത്തേരി കാർഷിക വികസന ബാങ്ക് ഉദ്യോഗസ്ഥരുടെ ജപ്തി ഭീഷണിയെ തുടർന്ന് പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ഭൂദാനം നടുക്കുടിയിൽ കൃഷ്ണൻ കുട്ടി (70) എന്ന കർഷകൻ ആത്മഹത്യ ചെയ്യാൻ ഇടവന്ന സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പനമരം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ കമ്മറ്റി ചെയർമാൻ അഡ്വ. പി.ഡി. സജി പരാതി നല്കി. ആത്മഹത്യ ചെയ്ത കൃഷ്ണൻകുട്ടിയുടെ കുടുംബത്തിന് സർക്കാർ അടിയന്തര സഹായം എത്തിക്കണം. കർഷകർ കഷ്ടതയനുഭവിക്കുന്ന ഈ അവസരത്തിൽ ബാങ്കിന്റെ നടപടി അത്യന്തം ഹീനകരമാണ്. ബാങ്കിന്റെ നടപടികൾ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. കടം വാങ്ങിയ കർഷകരുടെ വീടുകളിലെത്തി കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന ഭരണസമിതിക്കും ജീവനക്കാർക്കും ഈ മരണത്തിൽ കൂട്ടുത്തരവാദിത്തമാണുള്ളത്'. ക്യാൻസർ രോഗം കൂടി ബാധിച്ചിരുന്ന കർഷകനെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നു.. ഈ ദുരവസ്ഥയിലായിരന്ന കർഷകനോട് യാതൊരുവിധ മാനുഷിക പരിഗണനയും കാണിക്കാതെ ജപ്തി ഭീഷണി മുഴക്കിയത് അത്യന്തം മനുഷ്യത്വരഹിതമായ നടപടിയാണ് .കർഷകരെ ഭീഷണിപ്പെടുത്തുന്ന ബാങ്ക് അധികൃതരുടെ നടപടിക്കെതിരെ സമൂഹ മനസാക്ഷി ഉയരണം.ബഫർസോൺ , വന്യമൃഗ ശല്യം, പ്രതികൂല കാലാവസ്ഥ തുടങ്ങിയ നിരവധി കാരണങ്ങളാൽ കഷ്ടത അനുഭവിക്കുന്ന കർഷക ജനതയുടെ പ്രതിനിധിയാണ് കൃഷ്ണൻകുട്ടി .ഈ സാഹചര്യത്തിൽ കർഷകരെ സഹായിക്കുവാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്ന് അഡ്വ : പി. ഡി സജി പരാതിയിൽ പരാമർശിച്ചിട്ടുണ്ട് .

