ട്രീ ഓഫ് ലൈഫ് പദ്ധതിയുമായി ദുൽഖർ സൽമാൻ
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 100 കുട്ടികളുടെ ജീവൻ രക്ഷാ ശസ്ത്രക്രിയകൾ സൗജന്യമായി ഏറ്റെടുക്കുന്നു, ദുൽഖർ സൽമാൻ ഫാമിലി, ആസ്റ്റർ ഹോസ്പിറ്റൽസ് കേരള, രാജ്യത്തെ മുൻനിര സന്നദ്ധ സംഘടനയായ കൈറ്റസ് ഇന്ത്യ എന്നിവരുടെ സഹകരണത്തോടെയാ

ചലച്ചിത്ര നടൻ ദുൽഖർ സൽമാൻ പ്രമുഖ ഹോസ്പിറ്റൽ ശൃംഖലയായ ആസ്റ്റർ ഹോസ്പിറ്റൽസ് കേരളയുമായി സഹകരിച്ച് കേരളത്തിലെ നിർധനരായ 100 കുട്ടികളുടെ സൗജന്യ ജീവൻ രക്ഷാ ശസ്ത്രക്രിയകൾ ഏറ്റെടുക്കുന്നു.
ദുൽഖർ സൽമാൻ ഫാമിലി, ആസ്റ്റർ ഹോസ്പിറ്റൽസ് കേരള, രാജ്യത്തെ മുൻനിര സന്നദ്ധ സംഘടനയായ കൈറ്റസ് ഇന്ത്യ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി
കൊച്ചി: നവംബർ 14, 2022:
ഗുരുതര രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന 100 കുട്ടികളുടെ ജീവൻ രക്ഷാ ശസ്ത്രക്രിയകൾ സൗജന്യമായി ഏറ്റെടുത്ത് ചലച്ചിത്ര താരം ദുൽഖർ സൽമാൻ. ദുൽഖർ സൽമാൻ ഫാമിലി, ആസ്റ്റർ ഹോസ്പിറ്റൽസ് കേരള, മുൻനിര സന്നദ്ധ സംഘടനയായ
കൈറ്റ്സ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് ശിശുദിനത്തിൽ ‘വേഫെറർ - ട്രീ ഓഫ് ലൈഫ്’ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന
കുട്ടികൾക്ക് ആഗോള നിലവാരത്തിലുള്ള മികച്ച ചികിത്സ ലഭ്യമാക്കികൊണ്ട് ആവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യവുമായാണ് കുട്ടികളുടെ ദിനത്തിൽ പുതിയ പദ്ധതി ആരംഭിക്കുന്നത്.
കേരളത്തിലെ ആസ്റ്റർ ഹോസ്പിറ്റലുകളായ ആസ്റ്റർ മെഡ്സിറ്റി, കൊച്ചി, ആസ്റ്റർ മിംസ് - കോഴിക്കോട് ആസ്റ്റർ മിംസ് - കോട്ടക്കൽ, ആസ്റ്റർ മിംസ് - കണ്ണൂർ, ആസ്റ്റർ മദർ ഹോസ്പിറ്റൽ അരീക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ ക്ലിനിക്കൽ ലീഡുകളുടെ ടീമാകും ട്രീ ഓഫ് ലൈഫ് പദ്ധതിയിലൂടെ എത്തുന്ന കുട്ടികളുടെ ചികിത്സക്ക് മേൽനോട്ടം വഹിക്കുക. ലിവർ, കിഡ്നി, ബോൺ മാരോ, സ്റ്റെം സെൽ തുടങ്ങിയ ട്രാൻസ്‌പ്ലാന്റ് ശസ്ത്രക്രിയകൾ , ഓർത്തോപീഡിക്സ്, ന്യൂറോ സർജറി, യൂറോളജി എന്നിങ്ങനെ ചികിത്സാച്ചെലവേറിയ രോഗങ്ങൾ ബാധിച്ച കുട്ടികൾക്കും ഈ പദ്ധതിയിലൂടെ സൗജന്യ സർജറി ലഭ്യമാകും. നിർധനരായ കുട്ടികളുടെ അധികച്ചിലവുകളും പദ്ധതിയിൽ ഉൾപ്പെടും.
"ഓരോ കുട്ടികളും ഭാവിയുടെ പ്രതീക്ഷയാണ്. ജീവിതത്തിലേക്ക് തിരിച്ചുവരാനായി കാത്തിരിക്കുന്ന കുട്ടികൾക്കായി കാരുണ്യവും സ്നേഹവും നിറഞ്ഞ ഈ സംരംഭം അവതരിപ്പിക്കാനായതിൽ ഏറെ സന്തോഷമുണ്ട്. നമ്മുക്ക് ഒരുമിച്ച് ആവരെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താം. അവർ ഉയരങ്ങൾ കീഴടക്കട്ടെ." ശിശുദിനത്തിൽ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ദുൽഖർ സൽമാൻ പറഞ്ഞു.
"അവയവമാറ്റിവെക്കൽ പോലുള്ള ജീവൻരക്ഷാ ചികിത്സകളുടെ ചിലവ് മൂലം നിർധനരായ കുടുംബങ്ങളിലെ കുട്ടികളുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യം വേദന ജനകമാണ്. അത്യാധുനിക ചികിത്സ സൗകര്യം ഉറപ്പാക്കുന്നതോടൊപ്പം മതിയായ ചികിത്സ ലഭിക്കാതെ ആരും ദുരിതമനുഭവിക്കരുതെന്ന ആസ്റ്ററിന്റെ സ്ഥാപിത ലക്ഷ്യത്തെ ഉയർത്തിപ്പിടിക്കുന്ന
ഈ പദ്ധതിയിലൂടെ നിരവധി കുട്ടികളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശാനാകും
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ തൽപരനായ ദുൽഖർ സൽമാനുമായി കൈക്കോർത്തത് ആസ്റ്ററിന്റെ പ്രവർത്തനങ്ങൾക്ക് ഇരട്ടി ഊർജ്ജമേകും.
ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ക്ലസ്റ്റർ ആൻഡ് ഒമാൻ റീജണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.
കേരളത്തിലുടനീളമുള്ള കലാകാരന്മാർക്ക് അവരുടെ സർഗ്ഗാത്മക കഴിവുകളെ പ്രദർശിപ്പിക്കാനും പരിപോഷിപ്പിക്കാനുമുള്ള അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ഡിക്യുഎഫ് (DQF)കേരളത്തിലെ 200 കോളേജുകളിൽ ആർട്ടിസ്റ്റ് കമ്മ്യൂണിറ്റി രൂപീകരിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
കേരളത്തിൽ നിന്ന് പ്രവർത്തനങ്ങളാരംഭിച്ച് ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന കൈറ്റ്സ് രാജ്യത്തെ ഏറ്റവും വലിയ സന്നദ്ധ യുവജനകൂട്ടായ്മകളിൽ ഒന്നാണ്. ഇന്ത്യയിലെ പിന്നോക്ക മേഖലകളിൽ കമ്മ്യൂണിറ്റി ലൈബ്രറികളും മൈക്രോ ലേണിംഗ് ഹബുകളും നിർമ്മിച്ചു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഇരുന്നോറോളം കാമ്പസുകളിൽ കൈറ്റ്സ് കാമ്പസ് എന്ന സന്നദ്ധ യുവജനകൂട്ടായ്മയും കൈറ്റ്സിനുണ്ട്.
വേഫെയറർ ഫിലിംസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോം വർഗീസ്, വേഫെയറർ ഫിലിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും ഡി.ക്യു.എഫ് സി.ഇ.ഒയുമായ ബിബിൻ പെരുമ്പിള്ളി, ആസ്റ്റർ മെഡ്സിറ്റി-കൊച്ചി ഡെപ്യൂട്ടി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. രോഹിത് പി വി നായർ, കൈറ്റ്സ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഡി.ക്യു.എഫ് പ്രോജക്ട് ഡയറക്ടറുമായ അജ്മൽ ചക്കരപ്പാടം, ആസ്റ്റർ മെഡ്സിറ്റി കൊച്ചി മീഡിയ റിലേഷൻസ് ഡെപ്യൂട്ടി മാനേജർ ശരത് കുമാർ ടി എസ്, കൈറ്റ്സ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ക്ലെയർ സി ജോൺ എന്നിവർ ചടങ്ങിൽ ചടങ്ങിൽ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും dqfamily.org എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 8138000933, 8138000934, 8138000935 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്