റീ സൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ നിന്നും രാഷ്ട്രപിതാവിന്റെ ഇരുപത് അടി പ്രതിമ
- Posted on August 09, 2022
- Kouthukam
- By Goutham Krishna
- 281 Views
ആയിരം കിലോ പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും മഹാത്മാഗാന്ധിയുടെ 20അടി പ്രതിമ
ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകുക മാത്രമായിരുന്നില്ല വൃത്തിയുള്ള സത്യമുള്ള ഇന്ത്യ എന്നത് കൂടി ഗാന്ധിജിയുടെ സ്വപ്നമായിരുന്നു.
രാജ്യം 76ആം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുന്ന ഈ വേളയിൽ ഗാന്ധിജിയുടെ സ്വപ്നത്തെ സാധൂകരിക്കുന്ന നല്ലൊരു വാർത്തയാണ് ഇപ്പോൾ ഇന്ത്യയുടെ ചർച്ചാവിഷയം.
ഗാന്ധിജിയുടെ 20 അടി പൊക്കമുള്ള ഒരു പ്രതിമായണത്. ആ പ്രതിമയ്ക്ക് ഒരു പ്രത്യേകത കൂടിയുണ്ട്.എന്താണെന്ന് അറിയണ്ടേ.നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ശേഖരിച്ച 1000 കിലോ വരുന്ന പ്ളാസ്റ്റിക് മാലിന്യത്തിൽ നിന്നുമാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്.എച്ച് സി എല്ലുമായി സഹകരിച്ച് നോയിഡ സർക്കാരാണ് ഈ ഉദ്യമം നിർവഹിച്ചത്.സെക്ടർ 137 ലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
ഗാന്ധിയുടെ പ്രതിമ ആന്തരികവും ബാഹ്യവുമായ ശുചിത്വത്തെ പ്രതിനിധീകരിക്കുന്നു എന്നും നഗരം വൃത്തിയായി സൂക്ഷിക്കാൻ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ ചെയ്തത് എന്നും അധികൃതർ പറയുന്നു.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ളാസ്റ്റിക് ഉത്പന്നങ്ങൾ ജൂലൈ ഒന്നിന് നഗരസഭ ഔദ്യോഗികമായി നിരോധിച്ചിരുന്നു.
ക്വിറ്റ് ഇന്ത്യ സമരത്തിന്റെ എൻപതാം വാർഷികത്തിൽ യൂ പി യിലെ നോയിടയിലാണ് രാഷ്ട്ര പിതാവിന്റെ ഈ പ്ളാസ്റ്റിക് പ്രതിമ അനാച്ഛാദനം ചെയ്തത്.