പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവർക്ക് റേഷൻ കട നടത്താൻ അപേക്ഷിക്കാം

സർക്കാർ പൊതു-സഹകരണ മേഖലയിലെ ജീവനക്കാർക്ക് അപേക്ഷിക്കാൻ കഴിയില്ല

 ഓരോ ജില്ലയിലും പത്തിലേറെ ഒഴിവുകളാണുള്ളത്. അപ്പോഴും ഒരു കാര്യം ശ്രദ്ധിക്കണം. എവിടെയും മുൻഗണന ആർക്കാന്ന് അറിയോ... പെണ്ണുങ്ങൾക്ക് തന്നെ.. പിന്നെ ഇത് സംബന്ധിച്ച വിജ്ഞപനം സംസ്ഥാനത്തെ എല്ലാ സപ്ലൈ ഓഫീസർമാർക്കും പുറപ്പെടുവിക്കാൻ റേഷനിങ് കൺട്രോളർ നിർദേശവും നൽകിയിട്ടുണ്ട്. ഓരോ ജില്ലയിലും പത്തിലേറെ ഒഴുവുകളാണ് നിലവിലുള്ളത്. പിന്നെ ഇതിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യം എന്തെന്നാൽ ആദ്യമായാണ് നമ്മുടെ കേരളത്തിൽ റേഷൻ കടയുടെ ലൈസൻസ് നൽകാൻ വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാക്കുന്നത്. പിന്നെ ഇതിൽ തന്നെ വേറേ ഒരു കാര്യം കൂടി  ഉണ്ട്‌ അത് എന്തെന്നാൽ നിലവിൽ റേഷൻ കട നടത്തുന്നവർക്കോ അവരുടെ കുടുംബക്കാർക്കോ പുതിയ ലൈസൻസിനായി അപേക്ഷിക്കാനും കഴിയില്ല.. അതു കൊള്ളാമല്ലേ... പൊതുവേ നമ്മുടെ നാട്ടിലെ മിക്ക റേഷൻ കടയും ഇങ്ങനെ ആണ് ചില കുടുംബക്കാർ അത് പാരമ്പര്യം ആയിട്ടങ്ങ് ഏറ്റെടുക്കാറാണ് പതിവ്.. അങ്ങനെ ഒരു കുടുംബക്കാർക്ക് മാത്രം ഏറ്റെടുക്കാൻ ഇത് രാജ ഭരണം ഒന്നുമല്ലല്ലോ അല്ലേ... അപ്പോൾ പിന്നെ അവസരം എല്ലാ ജനങ്ങളിലേക്കും എത്തട്ടെ അതല്ലേ അതിന്റെ ഒരു ഇത്.  പിന്നെ പത്താം ക്ലാസ് കഴിഞ്ഞ എല്ലാവർക്കും പോയി അപേക്ഷിക്കാൻ പറ്റില്ല കേട്ടോ.. അതിനും ചില വ്യവസ്ഥകൾ ഒക്കെ ഉണ്ട്‌.  പത്താം ക്ലാസ് യോഗ്യതയ്ക്ക് പുറമെ അപേക്ഷകൻ 21 വയസിനും 62 വയസിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം.. അത് നിർബന്ധമാണ്. ഇത് മാത്രമല്ല റേഷൻ കട സ്ഥിതി ചെയ്യുന്ന തദ്ദേശ സ്ഥാപന പരിധിയിൽ കുറഞ്ഞത് ഒരു 3 വർഷമായിട്ട് എങ്കിലും താമസിക്കുന്ന ആൾ ആയിരിക്കണം.. ഇതൊക്കെ ആണ് പ്രധാനമായിട്ടുള്ള വ്യവസ്ഥകൾ..  പിന്നെ റേഷൻ കട സ്ഥിതി ചെയ്യുന്ന വാർഡിൽ ഉള്ളവർക്ക് മുൻഗണന കിട്ടുന്നതായിരിക്കും.. അതും കൊള്ളാം... പിന്നെ അപേക്ഷിക്കാൻ പറ്റാത്ത കുറേ ആൾക്കാർ ഉണ്ട്‌ അതും കൂടി പറയണമല്ലോ... അപ്പോൾ അത് ആരൊക്കെ എന്ന് നമുക്ക് നോക്കാം.. സർക്കാർ പൊതു-സഹകരണ മേഖലയിലെ ജീവനക്കാർക്ക് അപേക്ഷിക്കാൻ കഴിയില്ല.. അങ്ങനെ ഉള്ള ആർക്ക് എങ്കിലും അപേക്ഷിക്കാൻ തോന്നുന്നു എങ്കിൽ മാറി നിന്നോ.. നിങ്ങൾക്ക് പ്രവേശനം ഇല്ല... നിഷേധിച്ചിരിക്കുന്നു.. പിന്നെ ഇനി അപേക്ഷിക്കുന്ന ആളിന് ട്രഷറിയിൽ  1 ലക്ഷം രൂപയിൽ കുറയാത്ത സ്ഥിര നിക്ഷേപം ഉണ്ടായിരിക്കണം... ഇത് പുരുഷന്മാരുടെ കാര്യം ആണ് കേട്ടോ പറഞ്ഞത്... പക്ഷേ സ്ത്രീകൾക്ക് അങ്ങനെ അല്ല അവിടെയും സ്ത്രീകൾക്ക് പരിഗണന കൂടി.. ലൈസൻസിന് അപേക്ഷിക്കുന്ന സ്ത്രീ സ്വയം സഹായ സംഘങ്ങൾക്കും പട്ടിക വിഭാഗക്കാർക്കും 50,000 രൂപയുടെ നിക്ഷേപം മാത്രം മതിയാകും. പിന്നെ വേറേ കുറച്ച് കാര്യങ്ങൾ കൂടി ഉണ്ട്‌.. അതായത്  അപേക്ഷകന് ഭക്ഷ്യ ധാന്യങ്ങൾ സൂക്ഷിക്കാനായി ഒരു കെട്ടിടം വേണം അത് നിർബന്ധമാണ് അത് സർക്കാർ തരില്ല.. അത് അങ്ങോട്ട്  പോയി ചോദിക്കുകയും വേണ്ട കിട്ടത്തില്ല. പിന്നെ സമാന യോഗ്യതയുള്ള കൂടുതൽ അപേക്ഷകർ ഉണ്ടെങ്കിൽ അതിൽ നിന്നും പ്രായത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും ലൈസൻസികളെ തിരഞ്ഞെടുക്കുക.

ഒറ്റ കൊത്തിൽ 100 മനുഷ്യരെ കൊല്ലും പാമ്പുകൾ....

Author
Journalist

Dency Dominic

No description...

You May Also Like