മാധ്യമ പ്രവർത്തകരുടെ അവകാശസംരക്ഷണം:പ്രധിഷേധ സമരത്തിന് കേരള ജേർനലിസ്റ്റ് യൂണിയൻ.
മാധ്യമ പ്രവർത്തകരുടെ സ്വാതന്ത്ര്യത്തിനെതിരെ കടന്നു കയറ്റമുണ്ടായാൽ സംസ്ഥാന വ്യാപകമായി പ്രധിഷേധ സമരത്തിന് കേരള ജേർനലിസ്റ്റ് യൂണിയൻ.

മാധ്യമ പ്രവർത്തകരുടെ സ്വാതന്ത്ര്യത്തിനെതിരെ കടന്നു കയറ്റമുണ്ടായാൽ സംസ്ഥാന വ്യാപകമായി പ്രധിഷേധ സമരത്തിന് കേരള ജേർനലിസ്റ്റ് യൂണിയൻ.
മാധ്യമ പ്രവർത്തകരുടെ അവകാശങ്ങളുടെ മേൽ കുതിര കയറുന്നത് തുടർന്നാൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് കേരള ജേർണലിസ്റ്റ്സ് യൂണിയൻ മുന്നറിയിപ്പ് നൽകി. മാധ്യമ സ്വാതന്ത്ര്യം അവകാശമാണെന്നും കൈരളി, മീഡിയാവൺ ചാനൽ പ്രതിനിധികളെ ഇറക്കിവിട്ടത് ജനാധിപത്യ ധംസ്വനമാണെന്നും ആലുവ ഗാന്ധി സ്വയറിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസ്ഥാന ജനറൽ സെക്രട്ടറി കെ സി സ്മിജൻ പറഞ്ഞു.
ഗാന്ധി സ്ക്വയറിൽ നടന്ന ധർണ്ണയിൽ മേഖല പ്രസിഡൻ്റ് അബ്ദുൾ സലാം അധ്യക്ഷനായി. കേരള മണ്ണിൽ ഫാസിസ്റ്റ് രീതി നടപ്പോകില്ലെന്ന് അബ്ദുൾ സലാം പറഞ്ഞു.
ഇഷ്ടവും അനിഷ്ടവും നോക്കിയില്ല വാർത്തകൾ എഴുതുന്നതെന്നും മാധ്യമ സ്വാതന്ത്യം അടിയറവ് വയ്ക്കില്ലെന്നും ധർണ്ണയെ അഭിസംബോധന ചെയ്ത് ജില്ലാ പ്രസിഡൻ്റ് ബോബൻ ബി കിഴക്കേത്തറ പറഞ്ഞു.
വാർത്ത റിപ്പോർട്ട് ചെയ്യേണ്ടത് മാധ്യമ പ്രവർത്തകൻെറ കടമയാണെന്നും അത് തടയാൻ അനുവദിക്കില്ലെന്ന് പ്രസ് ക്ലബ്ബ് ട്രഷറർ എസ് എ രാജനും ഗവർണറുടെ നടപടി പ്രതിഷേധാർഹമാണെന്ന് താലൂക്ക് സെക്രട്ടറി സാബു പരിയാരത്തും പറഞ്ഞു.
ജില്ലാ കമ്മിറ്റിയംഗം സന്തോഷ് കുമാർ, കെ വി ഉദയകുമാർ കടുങ്ങല്ലൂർ, കെ കെ ലത്തീഫ് , ദാവൂദ് ഖാദർ, ആഷിഖ് അഹമ്മദ് എന്നിവർ സംസാരിച്ചു.