മരുന്ന് വില കൂടുന്നു, രോഗികൾക്ക് യാതനയേറും
ഇന്ത്യയിൽ ആവശ്യമരുന്നുകളിൽ 12 ശതമാനം വർദ്ധന ഏപ്രിൽ ഒന്നു മുതലാണ് വിലയിൽ വൻ കുതിപ്പുണ്ടാകുക. ആവശ്യമരുന്ന് പട്ടികയിൽ ഒൾപ്പെടാത്ത മരുന്നുകൾക്കടക്കം കൂട്ടാൻ നൽകാൻ അനുമതി നൽകുന്നത്. ഇത്രയും വില വർദ്ധിക്കുന്ന ആദ്യമാകുന്നത് രോഗികൾക്ക് വലിയ യാതനയാകും. പ്രമേഹം ,അമിത രക്ത സമ്മർദ്ദം ,ഹൃദ്രോഗം ,കൊളസ്ട്രോൾ ,തുടങ്ങി ജീവിതശൈലി രോഗമുള്ളവർക്ക് മരുന്ന് ഒഴിവാക്കാൻ പറ്റില്ല, ഇത് വലിയ പ്രശ്നമാണ് സാധാരണക്കാരായ രോഗികൾക്കുണ്ടാക്കുക. ഒന്നിലധികം അസുഖമുള്ളവർ ക്ക് ചില മരുന്നുകൾ ഒഴിവാക്കാൻ കഴിയില്ല. അർബുദ മരുന്നുകൾ, വേദന സംഹാരികൾ, ആൻറിബയോട്ടിക്കുകൾ ,അലർജി മരുന്നുകൾ നാഡിസംബഡ മരുന്നുകൾ ഇവക്കെല്ലാം അസാധ്യമായ വിലക്കയറ്റമാണ് ഉണ്ടാക്കുക. ദൈനം ദിന അതിജീവനത്തിന് നട്ടം തിരിയുമ്പോൾ ,മരുന്ന് വില കൂടി വൻ തോതിൽ വർദ്ധിക്കുമ്പോൾ പാവപ്പെട്ട ,സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാകും.