പാലക്കാട് സ്‌പോര്‍ട്‌സ് ഹബ്: കെസിഎയും ചാത്തന്‍കുളങ്ങര ദേവിക്ഷേത്രം ട്രസ്റ്റും ധാരണാപത്രം കൈമാറി.
- Posted on December 03, 2024
- News
- By Goutham Krishna
- 52 Views
പാലക്കാട്: ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം
ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 21 ഏക്കര്‍
സ്ഥലത്ത് സ്‌പോര്‍ട് ഹബ്ബ്നിര്‍മ്മിക്കുന്നതിനായി
കേരള ക്രിക്കറ്റ് അസോസിയേഷനും
അകത്തേത്തറ ചാത്തന്‍കുളങ്ങര ദേവി
ക്ഷേത്രം ട്രസ്റ്റുംധാരണാപത്രം കൈമാറി.
കെ.സി.എ സെക്രട്ടറി വിനോദ് എസ് കുമാറും
ക്ഷേത്രം ട്രസ്റ്റ് എക്‌സിക്യൂട്ടീവ്
ഓഫീസര്‍എം.മണികണ്ഠനും ഒപ്പുവെച്ചു.
മലബാര്‍ ദേവസ്വം ബോര്‍ഡും കേരള ക്രിക്കറ്റ്
അസോസിയേഷനും സംയുക്തമായി
പാലക്കാട്പ്രസ്‌ക്ലബില്‍ നടത്തിയ പത്ര
സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ ജില്ലകളിലും
അത്യാധുനികനിലവാരത്തോടെയുള്ള
സ്‌റ്റേഡിയം നിര്‍മ്മിക്കുകയെന്ന ലക്ഷ്യത്തിന്റെ
ഭാഗമായാണ് പാലക്കാട് പുതിയ പ്രൊജക്ടിന്
തുടക്കംകുറിക്കുന്നതെന്ന് കെ.സി.എ
പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ് പറഞ്ഞു.
ക്ഷേത്രം ട്രസ്റ്റിന്റെ ഭൂമി 33
വര്‍ഷത്തേക്ക്പാട്ടത്തിനെടുത്താണ് ഹബ്ബ്
നിര്‍മ്മിക്കുന്നത്. പാട്ടക്കരാര്‍ ഡിസംബറില്‍
ഒപ്പിടുമെന്നും ജനുവരിയില്‍ ആദ്യഘട്ട
നിര്‍മ്മാണംആരംഭിക്കുമെന്നും അദ്ദേഹം
അറിയിച്ചു.
30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക
പദ്ധതിയില്‍ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ഫ്ളഡ്
ലൈറ്റ്, ക്ലബ് ഹൗസ്, നീന്തല്‍കുളം, ബാസ്കറ്റ്
ബോള്‍, ഫുട്ബോള്‍ മൈതാനങ്ങള്‍, കൂടാതെ
മാറ്റ് കായിക ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങളും
ഉണ്ടാകുമെന്ന്കെ.സി.എ
വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരന് പറഞ്ഞു.
ഗ്രൗണ്ട്,പവലിയന്, സ്പ്രിംഗ്ളര്‍ സിസ്റ്റം എന്നിവ
ഉള്‍പ്പെടുന്ന ആദ്യഘട്ടംനിര്‍മ്മാണം 2026-ല്‍
പൂര്‍ത്തീകരിക്കും. രണ്ടാം ഘട്ടം 2027 ഏപ്രില്‍
മാസത്തോടെ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
പുതിയപദ്ധതി പാലക്കാട് ജില്ലയില്‍ വലിയ
മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും, സ്‌പോര്‍ട്‌സ്
ഹബ് പൂര്‍ത്തിയാകുന്നതോടുകൂടി എല്ലാ
കായികഇനങ്ങളും ഒരു കുടക്കിഴില്‍ വരുന്നത്
ജില്ലയിലെ കായിക മേഖലക്ക് വന്‍ കുതിപ്പ്
ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിയിലൂടെ ക്ഷേത്രത്തിനു 10 ലക്ഷം രൂപ
സെക്യൂരിറ്റി ഡെപ്പോസിറ്റായും പ്രതിവര്‍ഷം
21,35000 രൂപ വരുമാനമായുംലഭിക്കുമെന്ന്
മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
എം.ആര്‍ മുരളി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി പ്രദേശികവാസികള്‍ക്ക്
ജോലിക്ക് മുന്‍ഗണന നല്‍കാനും വ്യവസ്ഥ
ഉണ്ട്. ഭഗവതി
ക്ഷേത്രത്തിന്റെയുംഅസോസിയേഷന്റെയും
പേരിലായിരിക്കും സ്‌പോര്‍ട്‌സ് ഹബ്
നിര്‍മ്മിക്കുക. 2018-ല്‍ തുടങ്ങിയ
നടപടിക്രമങ്ങള്‍ കോവിഡ്മൂലം
വൈകുകയായിരുന്നു. മദ്രാസ് ഹിന്ദു
റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍
എന്‍ഡോവ്‌മെന്റ് ആക്ട് 1951 പ്രകാരം
തുടങ്ങിയനടപടികള്‍ മലബാര്‍ ദേവസ്വവും
അമ്പലം ട്രസ്റ്റ്റ്റും സെപ്റ്റംബറില്‍ തന്നെ
പൂര്‍ത്തിയാക്കിയിരുന്നുവെന്ന് ദേവസ്വം
പ്രസിഡന്റ്പറഞ്ഞു.
പത്രസമ്മേളനത്തില്‍ കേരള ക്രിക്കറ്റ്
അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ്
ജോര്‍ജ്ജ്, വൈസ് പ്രസിഡന്റ് പി.
ചന്ദ്രശേഖരന്, പാലക്കാട് ജില്ലാ ക്രിക്കറ്റ്
അസോസിയേഷൻ പ്രസിഡൻ്റ് ആർ.
രാധാകൃഷ്ണൻ ,ജില്ലാ ക്രിക്കറ്റ് അസോ.
സെക്രട്ടറി അജിത്കുമാർ, കെ.സി എ മെമ്പർ
എ സിയാബുദീൻ, മലബാര്‍ ദേവസ്വം ബോര്‍ഡ്
പ്രസിഡന്റ് എം.ആര്‍ മുരളി,ദേവസ്വം
ബോര്‍ഡ്മെമ്പര്‍ എ രാമസ്വാമി, ദേവസ്വം
ബോർഡ് കമ്മിഷണർ ടി.സി ബിജു,
ചാത്തന്‍കുളങ്ങര ദേവിക്ഷേത്രം ട്രസ്റ്റ് ബോര്‍ഡ്
ചെയര്‍മാന്‍ നന്ദകുമാര്‍, ക്ഷേത്രം മനേജർ എം.
മണികണ്ഠൻ എന്നിവര്‍പങ്കെടുത്തു.
സി.ഡി. സുനീഷ്.