തീരമേഖല നിവാസികൾക്കിനി തൊഴിൽ തീരം പദ്ധതി.
മത്സ്യ തൊഴിലാളികളുടെ സ്വാശ്രയത്വത്തിനും വിദ്യാഭ്യാസ - തൊഴിൽ സുരക്ഷിതത്തിനും,, തൊഴിൽ തീരം പദ്ധതി വരുന്നു.
സി.ഡി. സുനീഷ്.
മത്സ്യ തൊഴിലാളികളുടെ സ്വാശ്രയത്വത്തിനും വിദ്യാഭ്യാസ - തൊഴിൽ സുരക്ഷിതത്തിനും,, തൊഴിൽ തീരം പദ്ധതി വരുന്നു.
കേരള നോളേജ് എക്കണോമി മിഷനും കുടുംബശ്രീ മിഷനും ഫിഷറീസ് വകുപ്പും ചേർന്നാണ് 46 തീരദേശ മണ്ഡലങ്ങളിൽ പദ്ധതി നടപ്പിലാക്കുന്നത്.
ഒരു ജില്ലയിലെ ഒരു മണ്ഡലത്തിൽ പൈലറ്റ് പദ്ധതി നടപ്പിലാക്കും.
പദ്ധതി ഒരു വർഷമായി നടക്കുകയാണെങ്കിലും വേണ്ടത്ര അവബോധം തീരമേഖലയിലുളളവർക്കില്ലാത്തതിനാൽ ഗുണഭോക്താക്കൾ കുറവാണ്.
മത്സ്യ തൊഴിലാളി ക്ഷേമ നിധി ബോർഡ് അംഗത്വമുള്ളവർക്കും ഉൾനാടൻ മത്സ്യബന്ധന ഗ്രാമങ്ങളിലുള്ളവർക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകാം.
തീരമേഖലയിലെ മത്സ്യ ബന്ധന കുടുംബങ്ങളിലെ 18 മുതൽ 40 വയസ്സ് വരെയുള്ളവർക്കെല്ലാം തൊഴിൽ സുരക്ഷ ഉറപ്പാക്കലാണ് പദ്ധതിയുടെ ലക്ഷ്യം.
ഹൈബ്രിഡ്, എം.എസ്.എം. ഇ, സ്റ്റാർട്ടപ്പ്, ഫ്രീലാൻസ്, റീമോട്ട്,പാർട്ട് ടൈം, പ്രൊജക്ടുകൾ, എന്നീ തൊഴിൽ മേഖലകളിൽ തൊഴിൽ ഉറപ്പാക്കാലാണ് പദ്ധതിയിലൂടെ നടപ്പിലാക്കുക.
കേരളത്തിലെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ,നൈപുണി വികസന കേന്ദ്രങ്ങൾ, സർക്കാർ - അർദ്ധ സർക്കാർ സ്ഥാപനങ്ങൾ എന്നീ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ചാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
കടൽ തീരത്തുള്ള ഒൻപത് ജില്ലകളിലും ഉൾനാടൻ മത്സ്യബഡന ഗ്രാമങ്ങളിലും പ്രാഥമീക സർവ്വേ നടത്തിയായിരിക്കും പദ്ധതി പൂർണ്ണമായി നടപ്പിലാക്കുക.