ഫാദർ.സ്റ്റീഫൻ ജോസ് മേത്തശ്ശേരി - നിര്യാതനായി.

തിരുവനന്തപുരം അതിരൂപത എജുക്കേഷൻ ഡയറക്ടർ ആയിരുന്നു അദ്ദേഹം...

തിരുവനന്തപുരം അതിരൂപത വൈദികനും,  ബോൾഗാട്ടി സെൻ. സെബാസ്റ്റ്യൻസ്  ചർച്ച് ഇടവക അംഗവുമായ ഫാദർ ജോസ്  മേത്ത ശ്ശേരി(80) നിര്യാതനായി.എറണാകുളം ബോൾഗാട്ടിയിൽ മേത്തശ്ശേരി പീറ്ററും, അന്നയും ആണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ.ബോൾഗാട്ടി സെൻ സെബാസ്റ്റ്യൻസ് എൽ.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി.

അദ്ദേഹം പിന്നീട് എറണാകുളം സെന്റ്.ആൽബർട്സ് ഹൈസ്കൂളിലും,  അതിനുശേഷം ആലുവ പൊന്തിഫിക്കൽ സെമിനാരിയിലും , ഉപരിപഠനം നടത്തി 1967 - വൈദികപട്ടം സ്വീകരിച്ചു.1968  - മുതൽ ലത്തീൻ അതിരൂപതക്ക് വേണ്ടി സേവനം ചെയ്തു.തിരുവനന്തപുരം അതിരൂപത എജുക്കേഷൻ ഡയറക്ടർ ആയിരുന്നു അദ്ദേഹം.

 തന്റെ ജീവിതകാലം മുഴുവൻ ജനങ്ങളുടെ ആത്മീയവും, ഭൗതികവുമായ ഉന്നമനത്തിനു വേണ്ടി അദ്ദേഹം ത്യാഗ പൂർവം തന്റെ  ജീവിതം ദൈവത്തിനും,  സമർപ്പിച്ച ജോസ് മേത്തശ്ശേരി അച്ഛന് ആദരാഞ്ജലികൾ.


പ്രശസ്ത കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി അന്തരിച്ചു.


Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like