ഉത്തരവായി ,ക്ഷേമ പെൻഷൻ കുടിശ്ശിക വിതരണം നാളെ തുടങ്ങും

  • Posted on February 24, 2023
  • News
  • By Fazna
  • 148 Views

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ കുടിശ്ശിക വിതരണം നാളെ തുടങ്ങും. ഡിസംബർ മാസത്തെ കുടിശ്ശിക നൽകാൻ ഉത്തരവിറങ്ങി. സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 900 കോടി രൂപ വായ്പയെടുത്താണ് തുക നൽകുന്നത്.സംസ്ഥാനത്ത് 62 ലക്ഷം പേർക്കാണ് പ്രതിമാസം 1600 രൂപ ക്ഷേമപെൻഷൻ നൽകുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിലെ ക്ഷേമപെൻഷൻ തുകയാണ് കുടിശികയായി നൽകാനുള്ളത്. ഇതിൽ ഡിസംബർ നാളെ മുതൽ നൽകുന്നതോടെ ഒരു മാസത്തെ കുടിശ്ശികയാകും ഇനി ബാക്കിയുണ്ടാകുക.


സ്വന്തം ലേഖകൻ 

Author
Citizen Journalist

Fazna

No description...

You May Also Like