സോഷ്യൽ മീഡിയയിൽ തരംഗമായി ആലപ്പി റിപ്പിൾസ്.
- Posted on October 14, 2024
- Sports News
- By Goutham prakash
- 231 Views
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച കേരള ക്രിക്കറ്റ് ലീഗിൽ ഒന്നാം പതിപ്പിൽ സോഷ്യൽ മീഡിയയിൽ ജനപ്രിയതയിൽ ഏറെ മുന്നിലെത്തി ആലപ്പി റിപ്പിൾസ്.

ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച കേരള ക്രിക്കറ്റ് ലീഗിൽ ഒന്നാം പതിപ്പിൽ സോഷ്യൽ മീഡിയയിൽ ജനപ്രിയതയിൽ ഏറെ മുന്നിലെത്തി ആലപ്പി റിപ്പിൾസ്. വിവിധ പ്ലാറ്റഫോമുകളിൽ ജനപിന്തുണയുടെ കാര്യത്തിൽ ആദ്യ സീസൺ കൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ കരുത്തുകാട്ടി, ഒരു ലക്ഷം ഫോളോവേഴ്സിന് മുകളിൽ സൃഷ്ടിക്കാൻ കഴിഞ്ഞു ആലപ്പി റിപ്പിൾസിന്. ഇത്തരം നേട്ടം കൈവരിക്കുന്ന ഒരുപക്ഷേ ഇന്ത്യയിൽ തന്നെ ആദ്യ ടീം ആയിരിക്കും ആലപ്പി റിപ്പിൾസ്.
കേരളത്തിലെ എ പ്ലസുകള്‍ പൊള്ളത്തരം: പ്രൊഫ. കാനാ സുരേശന്‍.
തൊട്ടടുത്ത മറ്റു ടീമിനെക്കാളും പലമടങ്ങ് കൂടുതലാണ് റിപ്പിൾസിന്റെ ജനപിന്തുണ. തുടക്കം മുതൽ തന്നെ സോഷ്യൽ മീഡിയയിൽ തരംഗം ആയ ഇൻഫ്ലുൻസർമാരുമായി ചേർന്ന് പ്രവർത്തിച്ചതും മറ്റും ലക്ഷക്കണക്കിന് കാഴ്ചക്കാരെ ആലപ്പിക്ക് നൽകി.
ഏകദേശം 4 കോടി ആളുകളിലേക്കാണ് ആലപ്പിയുടെ റീലുകളും പോസ്റ്റുകളും എത്തിച്ചേർന്നത്. അതിൽ 20 ലക്ഷം ആളുകൾ സ്ഥിരമായി പോസ്റ്റുകൾ വീക്ഷിച്ചു. യൂട്യൂബിൽ ലോഞ്ച് ചെയ്ത ആലപ്പി റിപ്പിൾസ്ന്റെ തീം സോങ് 10 ലക്ഷത്തിന് മുകളിൽ ആളുകൾ ഇതിനോടകം കണ്ടു കഴിഞ്ഞു. ഈ സീസണിലെ ഏറ്റവും ജനപ്രീതി നേടിയ പാട്ടും ഇത് തന്നെ.
കേരളത്തിൽ നടന്ന ആദ്യത്തെ ക്രിക്കറ്റ് ലീഗിന് സോഷ്യൽമീഡിയയിൽ ലഭിച്ചത് വലിയ സ്വീകരണമാണ്. ആദ്യസീസണിൽതന്നെ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ മുപ്പത്തിനായിരത്തിലധികം (30.6K) ഫോളോവേഴ്‌സിനെ സൃഷ്ടിക്കാൻ കഴിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തര ക്രിക്കറ്റ് ലീഗായി കെസിഎൽ മാറി. ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ കെസിഎലിനു മുന്നിൽ നിൽക്കുന്ന മഹാരാഷ്ട്ര പ്രീമിയർ ലീഗും (58.4K) യുപി ടി20യും (37.7K) രണ്ടു സീസണുകളിൽ നിന്നാണ് നേടിയത് എന്നതും ശ്രദ്ധേയമാണ്. കെസിഎലിനുവേണ്ടി ട്വിന്റിഫസ്റ്റ് സെഞ്ച്വറി മീഡിയയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രചാരണം നിരീക്ഷിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്.