ഇന്റഗ്രോ കേരള വെറ്ററിനറി യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് സയൻസ് കോൺഗ്രസ്‌ പൂക്കോട് വെറ്ററിനറി കോളേജിൽ സമാപനമായി

പൂക്കോട് : കേരള വെറ്ററിനറി &ആനിമൽ സയൻസ് യൂണിവേഴ്സിറ്റി യൂണിയൻ 2022-23ന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റസ് സയൻസ് കോൺഗ്രസ് 24,25 തീയതികളിലായി സംഘടിപ്പിച്ചു. പ്രൊഫ.  ശശീന്ദ്രനാഥ് വൈസ് ചാൻസിലർ, KVASU പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചടങ്ങിന്റെ മുഖ്യാതിഥി തപോഷ് ബസുമതാരി ഐ. പി. എസ്, അസി. സൂപ്രണ്ട് ഓഫ് പോലീസ്, കൽപ്പറ്റ, വിദ്യാർത്ഥികളോട് സംവദിച്ചു. യൂണിവേഴ്സിറ്റിയുടെ കീഴിൽ വരുന്ന BVSc&AH, ഡയറി ഡിപ്ലോമ, BSc പൗൾട്രി,ബി. ടെക് ഡയറി ടെക്നോളജി വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധം ഉണർത്തുന്നതിനും കരിയർ ഗൈഡൻസ് നൽകുന്നതിനുമായി ആവിഷ്കരിച്ച പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുമുള്ള പ്രമുഖർ സംസാരിച്ചു. Dr. ജലാലുദീൻ സി, ഫാംസ് ഓപ്പറേഷൻ മാനേജർ ജനറൽ പൗൾട്രി കമ്പനി, ബഹ്‌റൈൻ, പൗൾട്രി മേഖലയിലെ സാധ്യതകളെകുറിച്ചും, Dr. അരുൺ സക്കറിയ്യ ചീഫ് ഫോറെസ്റ്റ് വെറ്ററിനറി ഓഫീസർ,KFD, വന്യജീവി പരിപാലനത്തിൽ വെറ്ററിനറി മേഖലയുടെ പങ്ക് എന്ന വിഷയത്തിലും, Dr. വി. എസ് ഹരികൃഷ്ണൻ MLAS (FELASA -D Denmark)-റോൾ ആൻഡ് സ്കോപ്പ് ഓഫ് ലബോറട്ടറി അനിമൽ വെറ്ററിനാറിയൻസ് എന്ന വിഷയത്തിലും സംസാരിച്ചു. യൂണിവേഴ്സിറ്റി യൂണിയന്റെ നേതൃത്വത്തിൽ ആദ്യമായി യൂണിവേഴ്സിറ്റി തലത്തിൽ വെറ്ററിനറി യു. ജി, പി. ജി വിദ്യാർത്ഥികൾക്കായുള്ള ക്ലിനിക്കൽ കോൺഫറൻസും BSc പൗൾട്രി, ഡയറി ഡിപ്ലോമ, ബി. ടെക് ഡയറി ടെക്നോളജി എന്നിവർക്കായുള്ള സയന്റിഫിക് പ്രസന്റേഷനും 25ന് വിജയകരമായി സംഘടിപ്പിച്ചു.

Author
Citizen Journalist

Goutham Krishna

No description...

You May Also Like