എം.ആര്‍.എസ് സ്‌കൂള്‍ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

കൽപ്പറ്റ: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ എം.ആര്‍.എസുകളിലേക്ക് 2023-24 അധ്യയന വര്‍ഷം 5, 6 ക്ലാസുകളിലേക്കുള്ള പട്ടികവര്‍ഗ്ഗക്കാരായ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ കവിയാത്തവരും മാനന്തവാടി താലൂക്ക് പരിധിയിലെ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. 4, 5 ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 11 ന് രാവിലെ 10 മുതല്‍ 12 വരെ പ്രവേശന പരീക്ഷ നടത്തും. പ്രത്യേക ദുര്‍ബല ഗോത്ര വര്‍ഗ്ഗത്തില്‍പ്പെടുന്നവര്‍ക്ക് പരീക്ഷ ബാധകമല്ല. പരീക്ഷയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബ വാര്‍ഷിക വരുമാനം, വയസ്സ്, പഠിക്കുന്ന സ്‌കൂളിന്റെ പേരും മേല്‍വിലാസവും എന്നിവയടങ്ങുന്ന അപേക്ഷയും സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രവും സഹിതം മാനന്തവാടി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസിലോ, കുഞ്ഞോം, തവിഞ്ഞാല്‍, കാട്ടിക്കുളം, മാനന്തവാടി, പനമരം എന്നീ ട്രൈല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ഫെബ്രുവരി 20 നകം അപേക്ഷ സമര്‍പ്പിക്കണം. 

ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസ് മാനന്തവാടി ഫോണ്‍: 04935 240210.

ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് മാനന്തവാടി ഫോണ്‍: 9496070376.

ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തവിഞ്ഞാല്‍ ഫോണ്‍: 9496070377.

ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് കാട്ടിക്കുളം ഫോണ്‍: 9496070378.

ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് കുഞ്ഞോം ഫോണ്‍: 9496070379.

ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പനമരം ഫോണ്‍: 9496070375.


സ്വന്തം ലേഖകൻ

Author
Citizen Journalist

Goutham prakash

No description...

You May Also Like