ഡോ. പി. സുധീർബാബുവിന് ദേശീയ ഫെലോഷിപ്

ഇന്ത്യയിലെ ഡയറി മേഖലയിലുള്ള സാങ്കേതിക വിദഗ്ദരുടെയും സഹകാരികളുടെയും ദേശീയ സംഘടനയായ ഇന്ത്യൻ ഡയറി അസോസിയേഷന്റെ ഫെലോ ആയി ഡോ. പി. സുധീർബാബു തിരഞ്ഞെടുക്കപ്പെട്ടു. ഡയറി എഞ്ചിനീയറിംഗ് വിദഗ്ദനായ ഡോ. പി. സുധീർബാബു, ഇപ്പോൾ പൂക്കോട് വെറ്റിനറി സർവ്വകലാശാലയുടെ രജിസ്ട്രാർ ആണ്. ഗുജറാത്തിലെ ഗാന്ധിനഗറിൽ 2023 മാർച്ച് 16 ന് നടക്കുന്ന 49 -മത് ഡയറി ഇൻഡസ്ട്രി കോൺഫെറൻസിൽ വച്ച് ഫെലോഷിപ് സമ്മാനിക്കും.