സൗജന്യ തൊഴിൽ പരിശീലനം കൊട്ടാരക്കരയിൽ

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയിൽ പ്രവർത്തിക്കുന്ന കില- സെന്റർ ഫോർ സോഷ്യോ ഇക്കണോമിക് ഡെവലപ്പ്‌മെന്റ്,  തൊഴിൽ സംരംഭകർക്കായി ഹ്രസ്വകാല തൊഴിൽ പരിശീലനങ്ങൾ സംഘടിപ്പിക്കുന്നു. ക്ലോത്ത് ക്യാരിബാഗ് മേക്കിംഗ്  ആൻഡ് സ്‌ക്രീൻ പ്രിന്റിംഗ്, പേപ്പർ ബാഗ് നിർമ്മാണം ആൻഡ് സ്‌ക്രീൻ പ്രിന്റിംഗ്, ഫാഷൻ ഡിസൈനിങ് ആൻഡ് എംബ്രോയിഡറി, ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾ പ്രോസസിംഗ്, ബേക്കറി ആൻഡ് കൺഫഷണറീസ് പ്രോസസിംഗ്, ബ്യൂട്ടീഷൻ കോഴ്‌സ്, കാറ്ററിംഗ് സർവീസ് ആൻഡ് ഹോസ്പിറ്റലിറ്റി മാനേജ്‌മെന്റ്, ആഭരണ നിർമ്മാണം, കുട നിർമ്മാണം, ഒർണമെന്റൽ ഫിഷ് ഫാർമിംഗ്, മെഴുകുതിരി നിർമാണം, നെറ്റിപ്പട്ടം നിർമാണം എന്നിവയിലാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിന് ഫീസ് ഈടാക്കുന്നതല്ല. താമസം, ഭക്ഷണം, യാത്രാപ്പടി എന്നിവ ലഭിക്കും. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡേറ്റ (ഫോൺ നമ്പർ സഹിതം) കില-സിഎസ്ഇഡി, വികസന പരിശീലന കേന്ദ്രം, ഇ.റ്റി.സി.പി.ഒ, കൊട്ടാരക്കര എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like