കർണാടകയിലെ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ഖാർഗെയെ അധികാരപ്പെടുത്തി കോൺഗ്രസ്

മുഖ്യമന്ത്രി പദത്തിനായി രണ്ട് മുൻനിര നേതാക്കളായ സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മിലുള്ള മത്സരം ഞായറാഴ്ച അണികൾ തങ്ങളുടെ നേതാക്കന്മാരെ പിന്തുണച്ച് പോസ്റ്ററുകൾ പതിച്ചതിനു പിന്നാലെ ശക്തമായി. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നവർ ബെംഗളൂരുവിലെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് 'കർണ്ണാടകയുടെ അടുത്ത മുഖ്യമന്ത്രി' എന്ന് പരാമർശിച്ച് പോസ്റ്റർ പതിച്ചു. മെയ് 15ന് ജന്മദിനം ആശംസിച്ചുകൊണ്ട് ഡി കെ ശിവകുമാറിന്റെ ബാംഗ്ലൂരിലെ വീടിന് പുറത്ത് 'കർണ്ണാടകയിലെ പുതിയ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ' എന്ന് എഴുതിയിരിക്കുന്ന പോസ്റ്ററുകളും പതിച്ചു. ഇതിനാൽ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നത് എഐസിസി അധ്യക്ഷന്റെ തീരുമാനത്തിന് വിടാൻ കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി ഏകകണ്ഠമായി തീരുമാനിച്ചു.