ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ക്രൂരത കാട്ടിയ രണ്ട് പേർ അറസ്റ്റിൽ, കുടുങ്ങിയത് ബസ്സിൽ യാത്രക്കിടെ.

വയനാട് മാനന്തവാടി കൂടൽകടവിൽ

 ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച

 സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിൽ.

 മാനന്തവാടി പൊലീസ് ആണ് പ്രതികളെ

 കസ്റ്റഡിയിലെടുത്തത്


ഹർഷിദ്അഭിരാം എന്നിവരാണ് പിടിയിലായത്.

 രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

 വിഷ്ണുനബീൽ എന്നിവരെയാണ്ഇനിയും

 പിടികൂടാനുള്ളത്ഇവർക്കായി തെരച്ചിൽ

 തുടരുകയാണ്ഇന്നലെ രാത്രി വൈകിയും

 വയനാട്ടിലെ ഇവരുടെബന്ധുക്കളുടെയും

 സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ്

 പരിശോധന നടത്തിയിരുന്നു


ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ്

 ഹർഷിദിനെയും അഭിരാമിനെയും കസ്റ്റഡിയിൽ

 എടുത്തത്ബാംഗ്ലൂർ ബസ്സിൽകൽപ്പറ്റയിലേക്ക്

 വരുമ്പോൾ ആയിരുന്നു കസ്റ്റഡിയിലെടുത്തത്.

 പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ്

 രജിസ്റ്റർചെയ്തിരിക്കുന്നത്


ഇന്നലെ യുവാവ് മാതനെ വലിച്ചിഴച്ച കാർ

 കണ്ടെത്തി പിടിച്ചെടുത്തതായി പൊലീസ്

 അറിയിച്ചിരുന്നുകണിയാംപറ്റയിൽനിന്നാണ്

 കാർ കണ്ടെത്തിയത്വാഹനം മാനന്തവാടി

 സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്കെ എൽ 52

 എച്ച് 8733 എന്നസെലേരിയോ കാറിനായി

 പൊലീസ് അന്വേഷണം

 ഊര്‍ജിതമാക്കിയിരുന്നു


വയനാട് മാനന്തവാടി കൂടൽ കടവിലാണ്

 ആദിവാസി യുവാവ് മാതനെ റോഡിലൂടെ

 വലിച്ചിഴച്ച ക്രൂരത അരങ്ങേേറിയത്വിനോദ

 സഞ്ചാരികളാണ് കാറിൽ കൈ ചേർത്ത് പിടിച്ച്

 അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത്.

 കൈയ്ക്കും കാലിനുംശരീരത്തിന്‍റെ

 പിൻഭാഗത്തും സാരമായി പരിക്കേറ്റ ആദിവാസി

 യുവാവ് മാതനെ മാനന്തവാടി മെഡിക്കൽ

 കോളേജ്ആശുപത്രിയിൽ

 പ്രവേശിപ്പിച്ചിരിക്കുകയാണ്വധശ്രമത്തിനാണ്

 പൊലീസ് കേസെടുത്തിരിക്കുന്നത്.



ചെക്ക് ഡാം കാണാൻ എത്തിയ യുവാക്കൾ

 കൂടൽ കടവിൽ വച്ച് മറ്റ് ഒരു കാർ

 യാത്രക്കാരുമായി വാക്ക് തർക്കം ഉണ്ടായി.

 ഇതിൽഇടപെട്ട നാട്ടുകാർക്ക് നേരെയായി

 പിന്നീട് അതിക്രമംപ്രദേശവാസിയായ ഒരു

 അധ്യാപകനെ കല്ലുകൊണ്ട്

 ആക്രമിക്കാൻതുടങ്ങിയപ്പോൾ മാതൻ തടഞ്ഞു


കാറിൽ വിരൽ കുടുങ്ങിയ മാതനെ കൈ 

 വാഹനത്തോട് ചേർത്തു പിടിച്ച്

 അരകിലോമീറ്ററോളം ടാറിട്ട റോഡിലൂടെ

 യുവാക്കൾവലിച്ചിഴച്ചുപിന്നാലെ വന്ന കാറ്

 യാത്രക്കാർ ബഹളം വെച്ചതോടെയാണ് മാതനെ

 വഴിയിൽ തള്ളിയത്കൈയ്ക്കും

 കാലിനുംശരീരത്തിൻറെ പിൻഭാഗത്തും

 സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് മാതൻ  പറഞ്ഞു.



സി.ഡിസുനീഷ്.


Author
Citizen Journalist

Goutham prakash

No description...

You May Also Like