എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ലയങ്ങള്‍ ഒഴിയണമെന്ന് നിര്‍ദ്ദേശം.
- Posted on February 22, 2025
- News
- By Goutham prakash
- 205 Views

വയനാട്
പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുന്നതിൽ, ഇതിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ലയങ്ങള്‍ ഒഴിയണമെന്ന് നിര്‍ദ്ദേശം നല്‍കി. പുനരധിവാസം നടക്കുന്നതിനാല്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. 70 കുടുംബങ്ങളില്‍ 15 കുടുംബങ്ങള്‍ക്ക് മാത്രമാണ് നോട്ടീസ് നല്‍കിയതെന്നാണ് മാനേജ്മെന്റ് വിശദീകരണം.അനുവദിച്ച മുറികള്‍ രണ്ട് ദിവസത്തിനുള്ളില്‍ തിരികെ നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സി.ഡി. സുനീഷ്.