നീലക്കുറിഞ്ഞിയുടെ നാട്ടില്‍ ഇനി സ്ട്രോബറിയും വര്‍ണവസന്തമൊരുക്കും

  • Posted on October 28, 2022
  • News
  • By Fazna
  • 91 Views

ഇവിടത്തെ സമശീതോഷ്ണ കാലാവസ്ഥ സ്ട്രോബറി കൃഷിക്ക് അനുയോജ്യമാണ്.

നീലക്കുറിഞ്ഞിയുടെ നാട്ടില്‍ ഇനി സ്ട്രോബറിയും വര്‍ണവസന്തമൊരുക്കും. കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളിലാണ് സ്ട്രോബറി കൃഷിക്ക് തുടക്കമായത്.

ഇവിടത്തെ സമശീതോഷ്ണ കാലാവസ്ഥ സ്ട്രോബറി കൃഷിക്ക് അനുയോജ്യമാണ്.

സംസ്ഥാന ഹോര്‍ട്ടികള്‍ചര്‍ മിഷന്‍ സംയോജിത ഹോര്‍ട്ടികള്‍ചര്‍ വികസന മിഷന്‍ പദ്ധതിയുടെ സാമ്ബത്തിക സഹായത്തോടെ കൃഷി വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. നിലമൊരുക്കി ബെഡുകളെടുത്ത് ഇതില്‍ വിദേശയിനം നടീല്‍ വസ്തുക്കള്‍ ഉപയോഗിച്ചാണ് കൃഷി. കള നിയന്ത്രണത്തിനായി പ്ലാസ്റ്റിക് പുതയും നല്‍കുന്നുണ്ട്. കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളില്‍ 25 ഹെക്ടറിലധികം സ്ഥലത്താണ് സ്ട്രോബറി കൃഷിക്ക് തുടക്കം. ഇതോടൊപ്പം ആറ് ഹെക്ടറിലധികം സ്ഥലത്ത് കൃത്യത കൃഷിരീതികള്‍ അനുവര്‍ത്തിച്ചും കൃഷി ആരംഭിച്ചിട്ടുണ്ട്. പുതുതായി ധാരാളം പേര്‍ സ്ട്രോബറി കൃഷിയുടെ സാധ്യതകളറിഞ്ഞ് രംഗത്തേക്ക് കടന്നുവരുന്നുണ്ടെന്ന് കൃഷി വകുപ്പ് അധികൃതര്‍ പറയുന്നു.

മൂന്നാറിലെ അനുകൂല സാഹചര്യങ്ങള്‍ കണ്ടറിഞ്ഞ് മുതല്‍മുടക്കാന്‍ ജില്ലക്ക് പുറത്തുനിന്നുമുള്ള സംരംഭകര്‍ തയാറാകുന്നുണ്ട്. പൊതുവെ കൂടുതല്‍ മുതല്‍മുടക്ക് ആവശ്യമായ കൃഷിക്ക് ഇത് കൂടുതല്‍ ഉണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷ. കൃത്യത കൃഷിയിലൂടെയും മികച്ച നടീല്‍ വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെയും ഗുണമേന്മയുള്ള പഴങ്ങള്‍ ലഭിക്കും.

Author
Citizen Journalist

Fazna

No description...

You May Also Like