ഐക്ക ട്രേഡ് എക്സ്പോ ബ്രോഷർ പ്രകാശനം ചെയ്തു

കൽപ്പറ്റ: ഏപ്രിൽ 26 മുതൽ മുതൽ 30 വരെ കൽപ്പറ്റ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന ട്രേഡ് എക്സ്പോയുടെ ബ്രോഷർ പ്രകാശനം ചെയ്തു.  ഇൻ്റീരിയർ എക്സ്റ്റീരിയർ ഡിസൈനേഴ്സ് ആൻ്റ് കൺസൾട്ടൻ്റ്സ് അസോസിയേഷൻ ഐക്കയുടെ നേതൃത്വത്തിലാണ് അഞ്ച് ദിവസത്തെ ട്രേഡ് എക്സ്പോ നടക്കുന്നത്.നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട്  വയനാട്ടിൽ ആദ്യമായാണ് ഇങ്ങനെയൊരു പ്രദർശനം നടത്തുന്നത്. 150 ലധികം സ്റ്റാളുകളിൽ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രദർശനവും കൂടാതെ ഫുഡ് കോർട്ട്, കലാസാംസ്കാരിക പരിപാടികൾ, അമ്യൂസ്മെൻ്റ് പാർക്ക്,  ഫ്ളവർ ഷോ എന്നിവയുമുണ്ട്. കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ കെയംതൊടി മുജീബ് ബ്രോഷർ  പ്രകാശനം നിർവ്വഹിച്ചു.  പ്രസിഡണ്ട് മുനീർ ആച്ചിക്കുളം അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജുബിൻ ജോസ്, പി.കെ. സുരേഷ്, ട്രേഡ് എക്സ്പോ  കൺവീനർ വി.ടി. യൂനസ് , സി.കെ. നിഷാദ് , ജോജി മോൻ എം.എ. ,പി.ഡി. സിദ്ദീഖ് തുടങ്ങിയവർ സംബന്ധിച്ചു.Author
Citizen Journalist

Fazna

No description...

You May Also Like