ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള രംഗ പ്രവേശനം ഇനിയും വൈകും
- Posted on January 14, 2022
- News
- By Remya Vishnu
- 196 Views
നികുതി അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമായില്ല
ഇലക്‌ട്രിക് വാഹന രംഗത്ത് വിപ്ലവകരമായ പല മാറ്റങ്ങളും കൊണ്ടുവന്ന വാഹന നിർമാതാക്കളാണ് ടെസ്‌ല. ഇന്ത്യൻ വാഹന പ്രേമികളും ഏറെ നാളായി ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള വരവ് കാത്തിരിക്കുകയാണ്. എന്നാൽ പല പല കാരണങ്ങളാൽ കമ്പനിയുടെ ഇന്ത്യയിലേക്കുള്ള രംഗ പ്രവേശനം വരവ് വൈകുകയാണ്.
അമേരിക്കക്കാരുടെ ജനപ്രിയ വാഹന ബ്രാൻഡു കൂടിയാണ് ടെസ്‌ല.ടെസ്‌ല മുന്നോട്ട് വെയ്ക്കുന്ന സാങ്കേതിക വിദ്യയാണ് ടെസ്‌ലയെ ജനപ്രിയമാക്കുന്നത്.
ടെസ്‌ല കാറുകൾ ഇന്ത്യൻ വിപണിയിലെത്തിക്കാൻ 2019 മുതൽ തന്നെ ഉടമസ്ഥനായ എലോൺ മസ്‌ക് നീക്കം നടത്തിവരികയാണ്. എന്നാൽ അടുത്തൊന്നും ഇന്ത്യൻ നിരത്തുകളിൽ ഇവയെ കാണാനാവില്ലെന്ന സൂചനയാണ് ടെസ്‌ല മേധാവി എലോൺ മസ്ക് നൽകുന്നത്.
ടെസ്‌ലയുടെ ഇലക്‌ട്രിക് കാറുകൾ എപ്പോൾ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമെന്നുള്ള ഒരു ആരാധകന്റെ ട്വിറ്റർ ചോദ്യത്തിന് മറുപടിയായാണ് കമ്പനി രാജ്യത്ത് പല വെല്ലുവിളികളും നേരിടുന്നതായി മസ്‌ക് വ്യക്തമാക്കിയിരിക്കുന്നത്. നികുതി അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ തുടരുന്ന കടുംപിടിത്തം കാരണമാണ് ടെസ്‌ല യാഥാർഥ്യമാവാൻ വൈകുന്നത്.
സർക്കാരുമായി ഇപ്പോഴും ഒരുപാട് വെല്ലുവിളികൾ നിലനിൽക്കുകയാണ്. നിലവിൽ 100 ശതമാനം ഡ്യൂട്ടിയിൽ നിൽക്കുന്ന സിബിയു ഇറക്കുമതി ചെയ്ത ഇലക്ട്രിക് കാറുകളുടെ നികുതി കുറയ്ക്കുന്നതിനായി മസ്‌ക് സർക്കാരുമായി ചർച്ചകൾ നടത്തുന്നുണ്ട്. കാർ ഇന്ത്യയിലെത്തിക്കാൻ ഒരുപാട് വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെന്ന് സൂചനയാണ് ട്വീറ്റിലൂടെ എലോൺ മസ്‌ക് പങ്കുവെച്ചിരിക്കുന്നത്.