അരി കൊമ്പനെ കെണിയിലാക്കാൻ ഉള്ള ശ്രമം പ്രതിസന്ധിയിൽ.

  • Posted on April 28, 2023
  • News
  • By Fazna
  • 185 Views

മൂന്നാർ: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം പ്രതിസന്ധിയിലായി. അരിക്കൊമ്പൻ ഇപ്പോള്‍ എവിടെയെന്ന് വ്യക്തമല്ല. ചിന്നക്കനാലിന്‍റെ വിവിധ മേഖലയില്‍ തെരച്ചില്‍ നടത്തുകയാണ് ദൗത്യസംഘമിപ്പോള്‍. നേരത്തെ ആനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന അരിക്കൊമ്പന്‍ കൂട്ടത്തിൽ നിന്നും മാറി കാട്ടില്‍ ഉറങ്ങുന്നുവെന്നും വനംവകുപ്പ് സംശയിക്കുന്നുണ്ട്. മുൻപ് പല ദിവസങ്ങളിലും ഈ സമയത്ത് അരിക്കൊമ്പന്‍ കാട്ടിൽ മാറിയിട്ടുണ്ട്. അങ്ങനെ വന്നാൽ പതിനൊന്ന് മണിക്ക് ശേഷമേ പുറത്തിറങ്ങൂ. വന മേഖലയിൽ പല ഭാഗത്തായി വനപാലകർ തെരച്ചിൽ നടത്തുകയാണ്. സമയം കുറയുന്തോറും അരിക്കൊമ്പന്‍ ദൗത്യം വെല്ലുവിളി കൂടുകയാണ്. വെയില്‍ ശക്തമായാല്‍ ആനയെ വെടിവയ്ക്കാന്‍ തടസമേറെയാണ്. വെയില്‍ കൂടിയാല്‍ ആനയെ തണുപ്പിക്കാന്‍ സൗകര്യം വേണ്ടിവരും. റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ കുടുതല്‍ സമയം വേണം. ആനയെ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതും ശ്രമകരമാണ്.

സ്വന്തം ലേഖകൻ.

Author
Citizen Journalist

Fazna

No description...

You May Also Like