ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലോഗോയ്‌ക്കുള്ള നിർദേശങ്ങൾ പൊതുജനങ്ങൾക്ക് സമർപ്പിക്കാം.

തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്‌ക്ക് പതിനായിരം രൂപ പ്രതിഫലവും പ്രശംസിപത്രവും

 സംസ്ഥാനത്തെ ആദ്യ  ഓപ്പൺ യൂണിവേഴ്സിറ്റിയായ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ലോഗോയ്‌ക്കുള്ള നിർദേശങ്ങൾ പൊതുജനങ്ങൾക്ക് സമർപ്പിക്കാം.


കേരളാ ഗവർണർ പുറപ്പെടുവിച്ച 2020-ലെ 45-ആം ഓർഡിനൻസ് പ്രകാരം നിലവിൽ വന്ന ഓപ്പൺ സർവകലാശാല, മറ്റു സർവ്വകലാശാലകളിൽ നിന്ന് വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. ഗുണനിലവാരമുള്ള വിദ്യഭ്യാസം എല്ലാവരിലും എത്തിക്കുവാനും നൈപുണ്യവികസനത്തിന് പ്രാധാന്യം നൽകുന്ന കോഴ്‌സുകൾ നടപ്പിൽ വരുത്താനുമാണ് സർവകലാശാല ഉദ്ദേശിക്കുന്നത്. പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിതമായിട്ടായിരിക്കും യൂണിവേഴ്സിറ്റി പ്രവർത്തിക്കുക. ഇത് വ്യക്തമായി തിരിച്ചറിയുന്നതിനും പഠിതാക്കളിൽ താല്പര്യം ജനിപ്പിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള ഒരു ലോഗോ സർവകലാശാലയ്‌ക്ക് ഉണ്ടാകേണ്ടതുണ്ട്.


പാരമ്പര്യ-നൂതന ശാഖകളിലെ കോഴ്‌സുകൾ പ്രായഭേദമന്യേ സമസ്ത ജനങ്ങൾക്കും പ്രദാനം ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ള സർവ്വകലാശാലയുടെ ലോഗോയെ സംബന്ധിച്ച നിർദേശങ്ങൾ പൊതുധാരയിൽ നിന്നും സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ. മുബാറക് പാഷ അറിയിച്ചു. തയ്യാറാക്കുന്ന ലോഗോയും നൂറു വാക്കിൽ കുറയാത്ത ഒരു വിശദീകരണവും മേൽവിലാസവും സഹിതം നവംബർ 5-നു മുൻപ് logo.sreenarayanaguruou@gmail.com എന്ന ഈ-മെയിലിൽ അയയ്‌ക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്‌ക്ക് പതിനായിരം രൂപ പ്രതിഫലവും പ്രശസ്തിപത്രവും നൽകുമെന്ന് രജിസ്ട്രാർ ഡോ. പി എൻ ദിലീപ്  അറിയിച്ചു.

Author
ChiefEditor

enmalayalam

No description...

You May Also Like