ശബരിമല മേൽശാന്തിയായി നിയമതിനായ ശ്രീ രാജു സ്വാമിയെ കാണാൻ അദ്ദേഹത്തിന്റെ ആത്മ സുഹൃത്തായ മുഹമ്മദ്‌ മൗലവി അദ്ദേഹത്തിന്റെ വസതിയിൽ

ഈ കാഴ്ചകളൊന്നും പുതുമയുള്ളതല്ല..

  പക്ഷേ ഇതാണ് നമ്മുടെ അടിസ്ഥാന മൂല്യം എന്ന് ഉദാഹരണ സഹിതം വീണ്ടും വീണ്ടും ഓര്മപ്പെടുത്തേണ്ടതായിട്ടുള്ള കാലമാണിത്..

 

ശബരിമല മേൽശാന്തിയായി നിയമതിനായ ശ്രീ രാജു സ്വാമിയെ കാണാൻ അദ്ദേഹത്തിന്റെ ആത്മ സുഹൃത്തായ മുഹമ്മദ്‌  മൗലവി ഇന്ന് അദ്ദേഹത്തിന്റെ വസതിയിലേക്ക് വരികയുണ്ടായി..

 കണ്ടപാടെ മൗലവി സ്വാമിയോട് പറഞ്ഞു കൈ തരുന്നില്ല . കൊറോണ കാലമല്ലേയെന്ന് , പറഞ്ഞു തീരും മുമ്പേ മൗലവിയെ കെട്ടിപിടിച്ച് തിരുമേനി പറഞ്ഞു, പിതൃതുല്യനായ  എന്റെ മൗലവിക്ക് മുന്നിൽ  എന്ത് കൊറോണ . അഛൻമാരായി തുടർന്ന് വരുന്ന സ്നേഹത്തിന്ന് മുന്നിൽ കൊറോണ തൽകാലത്തേക്ക് അകലം പാലിച്ച് ആദരവോടെ മാറി നിന്നിട്ടുണ്ടാവുമെന്ന ധൈര്യത്തിൽ അരിക് പറ്റി നിന്നപ്പോൾ ഉള്ളിൽ ചാരിതാർത്ഥ്യം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപെടുന്ന പൈതൃക സന്ദേശം നെഞ്ചേറ്റിയ അഭിമാനബോധം ചുറ്റുനിന്നവരിലുമുണ്ടായി

സ്വാമിയുടെ രണ്ട് ആൺ മക്കളേയും സ്നേഹനിധിയായ സഹധർമ്മിണിയോടും വിളിച്ച് കുശലം പറഞ്ഞ് പരിചയം പുതുക്കിയപ്പോൾ ഉള്ളിൽ വിരിഞ്ഞ ചിരി മുഖത്ത് വിടർന്നു. 

വിശ്വാസങ്ങൾ പലതാകാം പക്ഷെ അത്മബന്ധങ്ങളാണ് വഴി കാട്ടേണ്ടത് എന്ന സന്ദേശം ചെറുതല്ല..

     

     കടപ്പാട് :-ചാലക്കുടി ന്യൂസ്

Author
ChiefEditor

enmalayalam

No description...

You May Also Like