ഓർമകൾ മാത്രമല്ല ഓർമ്മപ്പെടുത്തലുകളാണ് ഓരോ ചിത്രങ്ങളും . ആഗോള മാധ്യമോത്സവ ഫോട്ടോഗ്രാഫി പ്രദർശനത്തിന് തുടക്കമായി

കൊച്ചി: ചരിത്രത്തിന്റെ, കലാപത്തിന്റെ,  വേദനയുടെ  അടയാളപ്പെടുത്തലുകളായിരുന്നു ഗ്ലോബൽ മീഡിയ ഫെസ്റ്റിവലിലെ പ്രദർശനത്തിലെ ഓരോ ചിത്രങ്ങളും.  ഓർമകളേക്കാൾ എന്തു കൊണ്ടോ മുറിപാടുകൾ ആണ് ഇവിടെ അണിനിരന്ന  150-ഓളം ചിത്രങ്ങൾ .

ലോകോത്തര നിലവാരം പുലർത്തുന്ന ചിത്രങ്ങളാണ് പ്രദർശനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. 1972ൽ തെക്കൻ വിയറ്റ്നാമിലെ  യുദ്ധബാധിത മേഖലയിൽ നിന്ന്  രക്ഷപെടാൻ ശ്രമിക്കുന്ന   വിയറ്റ്‌നാമിസ് കുടുംബത്തിൻ്റെ കാണിക്കുന്ന നിക്കൂട്ട് ചിത്രം  പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .  ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി സർക്കാർ നയത്തിനെതിരെയുള്ള  സമരത്തിൽ സ്വയം തീ കൊളുത്തുന്നതിന്റെ  തീവ്രത പകരുന്ന, കേരള  ഫോട്ടോ ജേർണലിസ്റ്റായ ആർ രവീന്ദ്രൻ പകർത്തിയ ‘പ്രതിഷേധാഗ്നി’ എന്ന ചിത്രവും എടുത്തുപറയേണ്ടതാണ്.

ഇന്ത്യൻ ഫോട്ടോ ജേർണലിസത്തിന്റെ ഇതിഹാസം രഘുറായി പകർത്തിയ ചിത്രം മുതൽ പുലിസ്റ്റർ പുരസ്‌കാരങ്ങൾ വരെ കരസ്ഥമാക്കിയ ചിത്രങ്ങൾ  പ്രദർശനത്തിൽ സ്ഥാനം പിടിച്ചിരുന്നു. 1973-ലെ വേൾഡ് പ്രെസ്സ് ഫോട്ടോ ഓഫ് ദി ഇയർ അവാർഡ് നേടിയ നിക്കൂട്ട് ചിത്രമായിരുന്നു പ്രദർശനവേദിയിലെ സ്വാഗതചിത്രം.

ചരിത്രത്തിന്റെ, കലാപത്തിന്റെ,  വേദനയുടെ  അടയാളപ്പെടുത്തലുകളായിരുന്നു ഗ്ലോബൽ മീഡിയ ഫെസ്റ്റിവലിലെ പ്രദർശനത്തിലെ ഓരോ ചിത്രങ്ങളും.  ഓർമകളേക്കാൾ എന്തു കൊണ്ടോ വേദനയുടെ ഓർമപെടുത്തലായിരുന്നു അവിടെ അണിനിരന്ന  150-ഓളം ചിത്രങ്ങൾ .

ലോകോത്തര നിലവാരം പുലർത്തുന്ന ചിത്രങ്ങളാണ് പ്രദർശനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. 1972ൽ തെക്കൻ വിയറ്റ്നാമിലെ  യുദ്ധബാധിത മേഖലയിൽ നിന്ന്  രക്ഷപെടാൻ ശ്രമിക്കുന്ന   വിയറ്റ്‌നാമിസ് കുടുംബത്തെ കാണിക്കുന്ന നിക് യു ടി യുടെ ചിത്രം  പ്രദർശനത്തിnൽ ഉൾപ്പെടുത്തിയിട്ടുണ്ട് .


സ്വന്തം ലേഖകൻ 

Author
Citizen Journalist

Goutham Krishna

No description...

You May Also Like