പ്രിയങ്ക ഗാന്ധി നാമ നിർദേശ പത്രിക സമർപ്പിച്ചു,
ഭരിക്കുന്നവർ ജനാധിപത്യവും സമത്വവും തകർക്കുകയാണെന്ന് പ്രിയങ്ക ഗാഡി.
സി.ഡി. സുനീഷ്.
കല്‍പ്പറ്റ:
ആവേശം നിറഞ്ഞ ജനാവലിയുടെ സാന്നിദ്ധ്യത്താലുള്ള റോഡ് ഷോക്ക് പ്രിയങ്ക ഗാന്ധി ഇന്ന് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു.
നിയമപ്രകാരം മൂന്ന് സെറ്റ് നാമ നിർദേശ പത്രിക സമർപ്പിച്ചപ്പോഴും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗേ,പാണക്കാട് തങ്ങൾ, കെ.സി. വേണുഗോപാൽ, എന്നിവരേയും കുടുംബത്തേയും പ്രിയങ്ക സാക്ഷി യാക്കിയാണ് പത്രികകൾ സമർപ്പിച്ചത്.
അഞ്ചാളുകൾക്ക് മാത്രം പത്രികാ സമർപ്പണ വേദിയിൽ പ്രവേശിക്കാവൂ എന്ന നിയമമനുസരിച്ച് ഓരോ പത്രിക സമർപ്പണത്തിലും കൂടെ ഉള്ളവരെ മാറ്റി മാറ്റിയാണ് അവരെ സാക്ഷികളാക്കിയത്.
രാജ്യം ഭരിക്കുന്നവർ ജനാധിപത്യവും സമത്വവും തകർക്കുകയാണന്ന് യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി നടന്ന വൻ റോഡ് ഷോയ്ക്ക് ശേഷം നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. രാജ്യം ഇന്ന് ഏകാധിപത്യ ഭരണത്തിലാണ്.രാജ്യത്തിൻ്റെ സഹോദര്യം തകർക്കുകയാണ് ഭരിക്കുന്നവർ. രാജ്യത്തിന് ഇനി ആവശ്യം ഒരു പുതു ശക്തിയാണ്. 17ാം വയസിൽ പിതാവിനൊപ്പം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ആളാണ് ഞാൻ. വയനാട് എൻ്റെ സ്വന്തം കുടുംബമാണ്. വയനാടിൻ്റെ സന്തോഷത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും.തൻ്റെ സഹോദരൻ രാഹുൽ ഗാന്ധിയോടൊപ്പം ചൂരൽമല ദുരന്തമേഖല സന്ദർശിച്ചപ്പോൾ വയനാടിൻ്റെ ദുഃഖം ഞാൻ നേരിട്ട് മനസിലാക്കി. എന്നെ സ്വീകരിച്ച വയനാടൻ ജനതക്ക് നന്ദി.